- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കുഞ്ഞുണ്ടാവാൻ അമ്മയുടെ ഗർഭപാത്രം ആവശ്യമില്ല; പ്ലാസ്റ്റിക്കിൽ തീർത്ത കൃത്രിമ ഗർഭപാത്രത്തിൽ ആട്ടിൻ കുഞ്ഞിനെ വളർത്തിയെടുത്ത് ശാസ്ത്രലോകം; അഞ്ച് വർഷത്തിനകം മനുഷ്യനും പ്ലാസ്റ്റിക് ഗർഭപാത്രത്തിൽ ജനിക്കുമെന്ന് ഉറപ്പ്
'നിന്നെ ഞാൻ പത്ത് മാസം ചുമന്ന് പ്രസവിച്ചതല്ലേ...?' ഈ നിർണായകമായ ചോദ്യം ചോദിച്ച് ഇനി അധികകാലം അമ്മമാർക്ക് മക്കളെ ഞെട്ടിച്ച് നിർത്താൻ സാധിക്കില്ലേ...? ശാസ്ത്രത്തിന്റെ പോക്ക് ആ രീതിയിലാണ്. അതായത് ഇനി കുഞ്ഞുണ്ടാകാൻ അമ്മയുടെ ഗർഭപാത്രം ആവശ്യമില്ലെന്നും പകരം പ്ലാസ്റ്റിക്കിൽ തീർത്ത കൃത്രിമ ഗർഭപാത്രം മതിയെന്നുമാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ചുമ്മാ പറയുകയല്ല പ്ലാസ്റ്റിക് ഗർഭപാത്രത്തിൽ ആട്ടിൻ കുഞ്ഞിനെ വളർത്തിയെടുത്ത് ഇത് ശരിയാണെന്ന് തെളിയിക്കുകയും ചെയ്തിരിക്കുകയാണ് ശാസ്ത്രലോകം. ഇതിനെ തുടർന്ന് അഞ്ച് വർഷത്തിനകം മനുഷ്യനും പ്ലാസ്റ്റിക് ഗർഭപാത്രത്തിൽ ജനിക്കുമെന്ന് ഉറപ്പാണ്. അമ്മമാർ സ്വാഭാവികമായി ഗർഭം ചുമക്കുന്നതിന് അറുതി വരുത്താനല്ല ഇത്തരത്തിലുള്ള കൃത്രിമ ഗർഭപാത്രങ്ങൾ വികസിപ്പിക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. വളർച്ച പൂർത്തിയാകാതെ ജനിക്കുന്ന കുട്ടികൾക്ക് വളർച്ചയാകുന്നത് വരെ കഴിഞ്ഞ് കൂടാനൊരു സുരക്ഷിതമായ പരിസ്ഥിതി ഉണ്ടാക്കുകയാണിതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കുന്നു. നിലവിൽ ഇത്തരം ക
'നിന്നെ ഞാൻ പത്ത് മാസം ചുമന്ന് പ്രസവിച്ചതല്ലേ...?' ഈ നിർണായകമായ ചോദ്യം ചോദിച്ച് ഇനി അധികകാലം അമ്മമാർക്ക് മക്കളെ ഞെട്ടിച്ച് നിർത്താൻ സാധിക്കില്ലേ...? ശാസ്ത്രത്തിന്റെ പോക്ക് ആ രീതിയിലാണ്. അതായത് ഇനി കുഞ്ഞുണ്ടാകാൻ അമ്മയുടെ ഗർഭപാത്രം ആവശ്യമില്ലെന്നും പകരം പ്ലാസ്റ്റിക്കിൽ തീർത്ത കൃത്രിമ ഗർഭപാത്രം മതിയെന്നുമാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. ചുമ്മാ പറയുകയല്ല പ്ലാസ്റ്റിക് ഗർഭപാത്രത്തിൽ ആട്ടിൻ കുഞ്ഞിനെ വളർത്തിയെടുത്ത് ഇത് ശരിയാണെന്ന് തെളിയിക്കുകയും ചെയ്തിരിക്കുകയാണ് ശാസ്ത്രലോകം. ഇതിനെ തുടർന്ന് അഞ്ച് വർഷത്തിനകം മനുഷ്യനും പ്ലാസ്റ്റിക് ഗർഭപാത്രത്തിൽ ജനിക്കുമെന്ന് ഉറപ്പാണ്.
അമ്മമാർ സ്വാഭാവികമായി ഗർഭം ചുമക്കുന്നതിന് അറുതി വരുത്താനല്ല ഇത്തരത്തിലുള്ള കൃത്രിമ ഗർഭപാത്രങ്ങൾ വികസിപ്പിക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ വിശദീകരിക്കുന്നത്. വളർച്ച പൂർത്തിയാകാതെ ജനിക്കുന്ന കുട്ടികൾക്ക് വളർച്ചയാകുന്നത് വരെ കഴിഞ്ഞ് കൂടാനൊരു സുരക്ഷിതമായ പരിസ്ഥിതി ഉണ്ടാക്കുകയാണിതിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കുന്നു. നിലവിൽ ഇത്തരം കുട്ടികളെ ഇൻക്യുബേറ്ററിലാണ് കിടത്താറുള്ളത്. എന്നാൽ ഇത്തരം ഇൻക്യൂബേറ്ററുകൾക്ക് പകരമായി ഗർഭപാത്രത്തിലെ സ്വാഭാവികത നിലനിർത്തിക്കൊണ്ടാണ് കൃത്രിമ ഗർഭപാത്രങ്ങൾ നിർമ്മിക്കുന്നതെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഇത്തരം കൃത്രിമ ഗർഭപാത്രത്തിൽ കിടക്കുന്ന കുട്ടിയെ വലയം ചെയ്തുകൊണ്ട് ഒരു ദ്രാവകം ഉണ്ടായിരിക്കും. ഗർഭപാത്രത്തിലുള്ള അമിനോട്ടിക്ക് ഫ്ലൂയിഡിന് സമാനമായ ധർമമാണിത് നിർവഹിക്കുന്നത്. ഇതിന് പുറമെ ഗർഭപാത്രത്തിലുള്ളത് പോലെ പൊക്കിൾക്കൊടിയിലൂടെ കുഞ്ഞിന് ശ്വസിക്കാനും ഇതിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. എന്നാൽ മറിച്ച് ഇൻക്യൂബേറ്ററിൽ കിടക്കുന്ന കുട്ടി അതിന്റെ ചെറുതും വികസിച്ചിട്ടില്ലാത്തതുമായ ശ്വാസകോശങ്ങളിലൂടെയാണ് ശ്വസിക്കുന്നത്. ഇത്തരം വേളകളിൽ ശ്വാസകോശ അണുബാധ കുഞ്ഞിനുണ്ടാകുന്നതിനും മരണം സംഭവിക്കാനും സാധ്യതയുമുണ്ട്.
എന്നാൽ പുതിയ സംവിധാനത്തിലൂടെ ഇത് തടയാനാകുമെന്നത് പ്രധാന നേട്ടമാണ്. കൃത്രിമഗർഭപാത്രത്തിലെ ലിക്യുഡ് പരിസ്ഥിതി കാരണം കുഞ്ഞിനെ ഇൻക്യുബേറ്ററിലേതിനേക്കാൾ അണുബാധയിൽ നിന്നും പ്രതിരോധിക്കാനുമാകും. വളർച്ചയെത്താതെ ജനിക്കുന്ന കുട്ടികൾ അതിജീവിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതിന് പുറമെ ഇവരെ കൂടുതൽ ആരോഗ്യവാന്മാരാക്കി മാറ്റാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുന്നു. ഇത്തരം കുട്ടികളെ പലവിധ രോഗങ്ങളിൽ നിന്നും പ്രതിരോധിക്കാൻ തങ്ങൾ വികസിപ്പിച്ചെടുത്ത പുതിയ സിസ്റ്റത്തിലൂടെ സാധിക്കുമെന്നാണ് ഫിലാദൽഫിയയിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സെന്റർ ഫോർ ഫെറ്റൽ റിസർച്ചിലെ ഡയറക്ടറായ ഡോ. അലൻ ഫ്ലേക്ക് അവകാശപ്പെടുന്നത്. നിലവിൽ ഇത്തരം കുട്ടികൾക്കായുള്ള ഏത് സംവിധാനത്തേക്കാൾ മികച്ച പ്രകടനമാണിത് കാഴ്ച വയ്ക്കുന്നതെന്നും അദ്ദേഹം സ്ഥിരീകരിക്കുന്നു.