- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കക്ഷത്തിലെ രോമം കളർ ചെയ്ത് പടമെടുത്ത് ഷെയർ ചെയ്യുക; പാശ്ചാത്യ ലോകത്തെ യുവതികൾക്കിടയിൽ പടരുന്ന പുതിയ ഫാഷൻ ട്രെൻഡിന്റെ കഥ
പുതിയൊരു വിചിത്ര സൗന്ദര്യ ഭ്രമം യുവതികളെ കക്ഷത്തിലെ രോമം വളർത്തി അതിന് കടുത്തതും തെളിഞ്ഞതുമായ നിറം പിടിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. സാധാരണ പൂർണമായും വടിച്ചു കളഞ്ഞ് തൊലിപ്പുറം സ്പഷ്ടമാക്കുകയാണ് ഫാഷനായി കണക്കാക്കപ്പെട്ടിരുന്നത്. അത് മാറിയിരിക്കുന്നു. ഹെയർ സ്റ്റൈലിസ്റ്റ് റോക്‌സി ഹണ്ട് ആണ് പുതിയ നിറം പിടിപ്പിക്കൽ ട്രെൻഡിന്റെ
പുതിയൊരു വിചിത്ര സൗന്ദര്യ ഭ്രമം യുവതികളെ കക്ഷത്തിലെ രോമം വളർത്തി അതിന് കടുത്തതും തെളിഞ്ഞതുമായ നിറം പിടിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. സാധാരണ പൂർണമായും വടിച്ചു കളഞ്ഞ് തൊലിപ്പുറം സ്പഷ്ടമാക്കുകയാണ് ഫാഷനായി കണക്കാക്കപ്പെട്ടിരുന്നത്. അത് മാറിയിരിക്കുന്നു. ഹെയർ സ്റ്റൈലിസ്റ്റ് റോക്‌സി ഹണ്ട് ആണ് പുതിയ നിറം പിടിപ്പിക്കൽ ട്രെൻഡിന്റെ പ്രയോക്താക്കളിൽ ഒരാൾ. 'എന്റെ സഹപ്രവർത്തകയുടെ കക്ഷ രോമമാണ് ആദ്യമായി നിറം പിടിപ്പിച്ചത്. മുടി നിറത്തിന് അനുയോജ്യമായി കക്ഷ രോമത്തിന് നിറം നൽകട്ടെ എന്നു ചോദിച്ചപ്പോൾ അവർ സന്തോഷത്തോടെ സമ്മതിച്ചു,' റോക്‌സി പറയുന്നു.
ഈ ഫാഷൻ ഭ്രമം ട്രെൻഡായി മാറിയതോടെ ഇൻസ്റ്റാഗ്രാമിൽ പിന്നെ കക്ഷ രോമത്തിന് നിറം പിടിപ്പിച്ച ചിത്രകൾ പരയ്ക്കാൻ തുടങ്ങി. മാത്രവുമല്ല ഈ നിറം പിടിപ്പിക്കൽ രീതി വിവരിച്ചു കൊണ്ട് പലരും വീഡിയോ പിടിച്ച് യുട്യൂബിലും പോസ്റ്റ് ചെയ്തു. ഇത്തരത്തിലുള്ള നൂറു കണക്കിന് വിഡീയോകൾ ഇപ്പോൾ യുട്യൂബിലുണ്ട്. ചിലത് വളരെ വിശദമായി തന്നെ ക്ലാസെടുത്തു തരുന്നവയുമാണ്. 'സ്ത്രീകളുടെ കക്ഷത്തിൽ രോമമില്ലാതിരിക്കുക എന്നത് സാമൂഹ്യ നിർമ്മിതിയാണ്. വളരെ ഇളം പ്രായത്തിൽ തന്നെ അടിച്ചേൽപ്പിക്കുന്ന ഫാഷൻ മാനദണ്ഡങ്ങളിൽ ഒന്നാണത്.' ഒരു വീഡിയോ വിശദീകരിക്കുന്നു.
'കക്ഷ രോമം മോശമാണെന്ന ആശയം ശരിയല്ല. അങ്ങനെ ചിന്തിക്കാതിരിക്കാൻ നിങ്ങൾ സ്വയം നിർബന്ധിതരാകണം. കക്ഷ രോമം വളർത്തുന്നത് ശാക്തീകരണമാണ്. ഒരു യുവതിയാണെങ്കിൽ നിങ്ങളോട് എല്ലാവരും പറയും കക്ഷ രോമം വടിക്കുന്നതാണ് സൗന്ദര്യമെന്ന്. പക്ഷേ അത് എതിർക്കുക എന്നത് ശാക്തീകരണമാണ്. എല്ലാവരോടും ഒന്നു ശ്രമിച്ചു നോക്കാനാണ് എനിക്കു പറയാനുള്ളത്,' മറ്റൊരൾ വ്യക്തമാക്കുന്നു.