- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവ് ഫോണിൽ ശല്യപ്പെടുത്തി; വീട്ടിലെത്തി ഭീഷണി മുഴക്കി; സഹോദരന് സന്ദേശമയച്ച് ഭർതൃമതി ആത്മഹത്യ ചെയ്തു
എടപ്പാൾ: സഹോദരന് സന്ദേശമയച്ച ശേഷം യുവതി ഭർതൃഗൃഹത്തിൽ ആത്മഹത്യ ചെയ്തു. കാളാച്ചാൽ അച്ചിപ്ര വളപ്പിൽ റഷീദിന്റെ ഭാര്യ ഷഫീല(28) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഷഫീല സഹോദരന് ഫോണിൽ സന്ദേശമയച്ചിരുന്നു. സഹോദരൻ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് ഷഫീലയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിദേശത്തുള്ള ഭർത്താവ് ഒരുമാസം മുമ്പാണ് നാട്ടിലെത്തി തിരിച്ചുപോയത്. മലപ്പുറം സ്വദേശിയായ യുവാവ് ഷഫീലയെ ഫോണിൽ നിരന്തരം ശല്യപ്പെടുത്തുകയും കഴിഞ്ഞ ദിവസം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി ബന്ധുക്കൾ ആരോപണമുന്നയിച്ചു.
ബന്ധുക്കളുടെ പരാതിയിൽ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി മൃതദേഹം ഇന്ന് സംസ്കരിക്കും. മക്കൾ ആമിന റിദ, ഫാത്തിമ റിഫ.
Next Story