- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവത്തെ തുടർന്നുള്ള രക്തസ്രാവത്താൽ മന്ദിരം ആശുപത്രിയിൽ യുവതി മരിച്ചു; ഗുരുതരാവസ്ഥയിൽ ആയപ്പോൾ കാരിത്താസ് ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; ചികിത്സാ ചെലവായി മൂന്നര ലക്ഷം രൂപയുടെ ബിൽ നൽകി കോട്ടയം കാരിത്താസ് ആശുപത്രിയുടെ ക്രൂരത; കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്
കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. പനച്ചിക്കാട് നെല്ലിക്കൽ കവലയ്ക്കു സമീപം കുഴിമറ്റം കണിയാംപറമ്പിൽ കുഴിയാത്ത് കെ.വി വർഗീസിന്റെ മകൾ സിനിമോൾ വർഗീസാണ്(27) കഴിഞ്ഞ ദിവസം മന്ദിരം ആശുപത്രിയിൽ മരിച്ചത്. പത്തനംതിട്ട കടപ്ര വില്ലേജിൽ പരുമല മാലിയിൽ രഞ്ചി ജോസഫാണ് മരിച്ച സിനിയുടെ ഭർത്താവ്. ചികിത്സ പിഴവ് ആരോപണം ഉയർന്നതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം ദൃശ്യങ്ങൾ മുഴുവൻ പൊലീസ് വീഡിയോ കാമറയിൽ പകർത്തിയിരുന്നു. കഴിഞ്ഞ 24 നാണ് സിനിയെ മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. മാങ്ങാനം മുണ്ടകപ്പാടം മന്ദിരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിനിയെ ആദ്യം മുതൽ തന്നെ കൃത്യമായ പരിചരണം നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. സിനിമോളും, അമ്മയും വീടിനടുത്തു നിന്നു ബസിൽ കയറി മന്ദിരം ആശുപത്രിക്ക് സമീപം ഇറങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇവർക്കു ബ്ലഡ് പ്രഷറിൽ വ്യതിയാനം ഉണ്ടായത്. തുടർന്ന് ആശുപത
കോട്ടയം: മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ ഈസ്റ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു. പനച്ചിക്കാട് നെല്ലിക്കൽ കവലയ്ക്കു സമീപം കുഴിമറ്റം കണിയാംപറമ്പിൽ കുഴിയാത്ത് കെ.വി വർഗീസിന്റെ മകൾ സിനിമോൾ വർഗീസാണ്(27) കഴിഞ്ഞ ദിവസം മന്ദിരം ആശുപത്രിയിൽ മരിച്ചത്. പത്തനംതിട്ട കടപ്ര വില്ലേജിൽ പരുമല മാലിയിൽ രഞ്ചി ജോസഫാണ് മരിച്ച സിനിയുടെ ഭർത്താവ്.
ചികിത്സ പിഴവ് ആരോപണം ഉയർന്നതിനെ തുടർന്ന് പോസ്റ്റ്‌മോർട്ടം ദൃശ്യങ്ങൾ മുഴുവൻ പൊലീസ് വീഡിയോ കാമറയിൽ പകർത്തിയിരുന്നു. കഴിഞ്ഞ 24 നാണ് സിനിയെ മാങ്ങാനം മന്ദിരം ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. മാങ്ങാനം മുണ്ടകപ്പാടം മന്ദിരം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിനിയെ ആദ്യം മുതൽ തന്നെ കൃത്യമായ പരിചരണം നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
സിനിമോളും, അമ്മയും വീടിനടുത്തു നിന്നു ബസിൽ കയറി മന്ദിരം ആശുപത്രിക്ക് സമീപം ഇറങ്ങുകയായിരുന്നു. ആശുപത്രിയിൽ എത്തിയപ്പോഴാണ് ഇവർക്കു ബ്ലഡ് പ്രഷറിൽ വ്യതിയാനം ഉണ്ടായത്. തുടർന്ന് ആശുപത്രിയിൽ അഡ്‌മിറ്റാക്കാമെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് 27 ന് ഉച്ചയ്ക്ക് 12 മണിക്ക് സാധാരണ പ്രസവം നടന്നു. എന്നാൽ, വൈകിട്ട് ആറരയോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന്‌സിനിമോൾ അബോധാവസ്ഥയിലായി. തുടർന്ന് മന്ദിരം ആശുപത്രി അധികൃതരുടെ നിർദേശാനുസരണം സിനിമോളെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 28 നാണ് സിനിമോൾ കാരിത്താസിൽ എത്തുന്നത്.
അന്നു മുതൽ മരണം സംഭവിച്ച ഒക്ടോബർ മൂന്ന് ബുധനാഴ്ച വരെ സിനിമോൾ കാരിത്താസ് ആശുപത്രി ഐസിയുവിൽ തീവ്രപരിചരണത്തിലായിരുന്നു. ഇതിനിടെ സിനിമോൾക്ക് ഹൃദയാഘാതം സംഭവിച്ചതായും ആശുപത്രി അധികൃതർ പറയുന്നു.
ഈ ആറു ദിവസത്തെ ചികിത്സാചെലവ് ഇനത്തിലാണ് മൂന്നര ലക്ഷത്തിന് അടുത്ത് തുക ചെലവായിരിക്കുന്നത്. ബിൽ ലഭിച്ചത് കൂടാതെ രണ്ടു ലക്ഷത്തോളം വിവിധ ഇനത്തിൽ ആശുപത്രിയിൽ ചെലവായിട്ടുമുണ്ട്. ഇത് അടക്കം അഞ്ചു ലക്ഷം രൂപയാണ് സിനിമോളുടെ ചികിത്സയ്ക്കും അനുബന്ധ ചെലവ്ക്കുമായി കാരിത്താസ് ആശുപത്രിയിൽ മാത്രം ബന്ധുക്കൾക്ക് നൽകേണ്ടി വന്നത്.
ഹൃദയാഘാതത്തെ തുടർന്ന് സിനിമോൾക്ക് ആൻജിയോ പ്ലാസ്റ്റി ചെയ്തതിന് കാരിത്താസിൽ 65,000 രൂപയാണ് ബിൽതുകയായി രേഖപ്പെടുത്തിരിയിരിക്കുന്നത്. വിവിധ ലാബ് പരിശോധനയ്ക്കായി 70,715 രൂപയും, സ്റ്റെന്റിന്റെ ചിലവയി 90,000 രൂപയും ബില്ലിൽ രേഖപ്പെടുത്തിയിരിക്കുന്നു. 28 ന് വൈകിട്ട് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സിനിമോൾ മൂന്നിന് മരിച്ചു. നാലു ദിവസം വെന്റിലേറ്ററിൽ സിനിമോളെ കിടത്തിയതിനു നാൽപതിനായിരം രൂപ ഈടാക്കിയ ആശുപത്രി അധികൃതർ ഡോക്ടർ സന്ദർശിച്ച വകയിൽ 2200 രൂപയും ഫീസായി വാങ്ങിയിട്ടുണ്ട്. എക്‌സ്‌റേയും, തീയറ്റർ ചാർജും അടക്കം 32 ഇനം ചികിത്സയുടെയും അനുബന്ധ പരിശോധനയുടെയും ചിലവുകളാണ് ഈ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമോൾക്ക് നൽകിയ മരുന്നുകളുടെ തുക ഈ ബില്ലിൽ പക്ഷേ ഉൾപ്പെടുത്തിയിട്ടുമില്ല.
സംഭവത്തിൽ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത ഈസ്റ്റ് പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റ് മാർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഈസ്റ്റ് പൊലീസിനു ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാവും പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക. വെള്ളിയാഴ്ച രാവിലെ ഈസ്റ്റ് എസ്‌ഐ ടി.എസ് റെനീഷ് സിനിമോളുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയിൽ സംഭവിച്ച ചികിത്സാ പിഴവ് എന്തൊക്കെയെന്നു കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് ഇനി നടക്കേണ്ടത്. ആശുപത്രിയിൽ നിന്നും സിനിമോളുടെ ചികിത്സാ രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും തുടർ അന്വേഷണം നടക്കുക.
സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർമാരുടെ മൊഴി അടുത്ത ദിവസം തന്നെ രേഖപ്പെടുത്തും. ഈ സമയത്ത് ആശുപത്രിയിലുണ്ടായിരുന്ന നഴ്‌സുമാരുടെയും, ലേബർ റൂമിലുണ്ടായിരുന്ന മറ്റ് രോഗികളുടെയും മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ പ്രസവ ശുശ്രൂഷ നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തും. ഇവരാണ് നിലവിൽ ആരോപണ വിധേയയായിരിക്കുന്നത്. തുടർന്ന് ആവശ്യമെങ്കിൽ ഡോക്ടറുടെ അറസ്റ്റിലേയ്ക്ക് കടക്കുന്നതിനാണ് പൊലീസ് തീരുമാനം.