- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി അപകടം; ചികിത്സയിലായിരുന്ന യുവതി മരിച്ചു; ജിഷയുടെ അന്ത്യം പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച്
ചാത്തമംഗലം: റബർ ഷീറ്റ് അടിക്കുന്ന യന്ത്രത്തിൽ ഷാൾ കുരുങ്ങി ചികിത്സയിലായിരുന്ന യുവതി മരിച്ചു. കട്ടാങ്ങൽ പേട്ടുംതടയിൽ ജിഷയാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം. സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് മരിച്ചു.
മാധവൻ - വിശാല ദമ്പതികളുടെ മകളാണ് ജിഷ. ഭർത്താവ്: പരേതനായ വിനോദ്. മകൾ: അനാമിക.
Next Story