- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരാഴ്‌ച്ച മുമ്പ് പ്രസവിച്ച യുവതി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു; സ്വകാര്യ ആശുപത്രിയിൽ നിന്നും കന്നി പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ യുവതി കുഴഞ്ഞു വീണ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഇരിട്ടി: ഒരാഴ്‌ച്ച മുമ്പ് പ്രസവിച്ച യുവതി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. കീഴ്പ്പള്ളി പുത്തൻപുരയ്ക്കൽ ജോസ്- വത്സമ്മ ദമ്പതികളുടെ മകൾ ദിൽന ജോസ് (30) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ഒരാഴ്ച മുമ്പ് ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ദിൽന പ്രസവിച്ചത്. കന്നിപ്രസവമായിരുന്നു. അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്നും ഒരാഴ്ച മുമ്പാണ് കീഴ്പ്പള്ളി വീട്ടിലെത്തിയത്. ഇന്നു രാവിലെ വീട്ടിൽ കുഴഞ്ഞു വീണ ദിൽനയെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ കൊയിലി ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആറളം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് മരണപ്പെട്ട ദിൽന. ഭർത്താവ് ജിൽസൺ കേരള ഗ്രാമീൺ ബാങ്ക് മണിക്കടവ് ശാഖ ബ്രാഞ്ച് മാനേജർ ആണ്. സഹോദരങ്ങൾ:-ദിനിൽ ജോസ് (എഞ്ചിനീയറിങ് വിദ്യാർത്ഥി ), ദീപു ജോസ് (ബംഗളുരു) സംസ്‌ക്കാരം വെള്ളിയാഴ്‌ച്ച രാവിലെ പതിനൊന്നിന് കീഴ്പ്പള്ളി ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയിൽ നടക്കും

ഇരിട്ടി: ഒരാഴ്‌ച്ച മുമ്പ് പ്രസവിച്ച യുവതി വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു. കീഴ്പ്പള്ളി പുത്തൻപുരയ്ക്കൽ ജോസ്- വത്സമ്മ ദമ്പതികളുടെ മകൾ ദിൽന ജോസ് (30) ആണ് കുഴഞ്ഞുവീണ് മരിച്ചത്.
ഒരാഴ്ച മുമ്പ് ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ദിൽന പ്രസവിച്ചത്. കന്നിപ്രസവമായിരുന്നു. അമ്മയും കുഞ്ഞും ആശുപത്രിയിൽ നിന്നും ഒരാഴ്ച മുമ്പാണ് കീഴ്പ്പള്ളി വീട്ടിലെത്തിയത്. ഇന്നു രാവിലെ വീട്ടിൽ കുഴഞ്ഞു വീണ ദിൽനയെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ കൊയിലി ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ആറളം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് മരണപ്പെട്ട ദിൽന. ഭർത്താവ് ജിൽസൺ കേരള ഗ്രാമീൺ ബാങ്ക് മണിക്കടവ് ശാഖ ബ്രാഞ്ച് മാനേജർ ആണ്. സഹോദരങ്ങൾ:-ദിനിൽ ജോസ് (എഞ്ചിനീയറിങ് വിദ്യാർത്ഥി ), ദീപു ജോസ് (ബംഗളുരു)
സംസ്‌ക്കാരം വെള്ളിയാഴ്‌ച്ച രാവിലെ പതിനൊന്നിന് കീഴ്പ്പള്ളി ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയിൽ നടക്കും

