- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു കൈയും കെട്ടിയ ശേഷം കത്തി ഒരാൾ കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തി; മറ്റ് രണ്ട് പേർ സ്വർണ്ണവും ഡയമണ്ട് ആഭരണങ്ങളും തപ്പിയെടുത്ത് ചുരിദാൾ ഷാളിൽ പൊതിഞ്ഞെടുത്തു; മോഷ്ടാക്കൾ കത്തിമുനയിൽ നിർത്തിയ ആ രാത്രിയെ ഭീതിയോടെ ഓർത്തെടുത്ത് ഡോ. ഗ്രേസ് മാത്യു
അങ്കമാലി: ആ രാത്രിയിയെക്കുറിച്ച് ഓർക്കുമ്പോൾ ഉള്ളിൽ ഇപ്പോഴും ഭീതിയുണ്ടെന്ന് ഡോക്ടർ ഗ്രെയിസ് മാത്യു. തന്നെ ബന്ദിയാക്കി വീട്ടിലുള്ളതെല്ലാം കൊള്ളയടിച്ച് സംഘത്തിന്റെ തലവനും കുപ്രിസിദ്ധ മോഷ്ടാവുമായ തേനി ടി ടി വി നഗർ ദിനകരൻ നഗറിൽ ഭഗവതി(47)യെ പൊലീസ് പിടികൂടിയത് അറിഞ്ഞപ്പോൾ അത്താണി മാമ്പിള്ളിപറദീസയിൽ ഡോ.ഗ്രേസ് മാത്യുവിന്റെ പ്രതികരണം ഇങ്ങിനെ:
കൈ രണ്ടും ബന്ധിച്ച ശേഷം കത്തി ഒരാൾ കഴുത്തിൽ വച്ച് കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തി സമീപത്ത് നിലയുറപ്പിച്ചു. ഇതിനിടയിൽ മറ്റുള്ള രണ്ടുപേർ സ്വർണ്ണവും പണവും ഡയമണ്ട് ആഭരണവുമെല്ലാം തപ്പിയെടുത്ത് ചുരിദാറിന്റെ ഷാളിൽ പൊതിഞ്ഞെടുത്തു. എതിർപ്പ് പ്രകടിപ്പിച്ചാൽ കൊല്ലുമെന്ന് ഭീഷിപ്പെടുത്തിയതിനാൽ അനങ്ങിയില്ല. ഏതാണ്ട് അരമണിക്കൂറിലേറെ വീട്ടിൽ ചിലവഴിച്ച കവർച്ചക്കാർ വീടുവിട്ടെന്ന് ഉറപ്പായപ്പോഴാണ് പൊലീസിൽ വിവരം അറിയിച്ചത് -ഡോക്ടർ വിശദമാക്കി.
2019 ഫെബ്രവരി 16-ന് പുലർച്ചെ 2 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കവർച്ച. 57 പവൻ പവനോളം സർണ്ണാഭരണങ്ങളും ഒന്നര ലക്ഷത്തോളം വിലയുള്ള ഡൈമണ്ട് മാലയും 79000 രൂപയും വീട്ടിൽ നിന്നും നഷ്ടപ്പെട്ടതായിട്ടാണ് പൊലീസ് കണ്ടെത്തൽ. ഭഗവതിയുടെ സഹായികളായ സുന്ദരരാജ്, ജെയ്സൻ എന്നിവരെ ഏതാനും മാസങ്ങൾക്ക് മുമ്പ് ചെങ്ങമനാട് പൊലീസ് പിടികൂടിയിരുന്നു. പലപ്പോഴായി വിവാഹത്തിന് ലഭിച്ചതടക്കമുള്ള പഴയ ആഭരണങ്ങൾ മാറി പുതിയ ഡിസൈനുകളിലുള്ള ആഭരണങ്ങൾ വാങ്ങിയിരുന്നു. ഇതു മുഴുവനും കവർച്ചക്കാർ കൊണ്ടുപോയി.പൊലീസിൽപ്പറഞ്ഞത് ഓർമ്മയിലുണ്ടായിരുന്ന ആഭരണങ്ങളെക്കുറിച്ചുള്ള കണക്കുകൾ മാത്രമാണ്.
സ്വർണ്ണ-വജ്രാ ആഭരണണങ്ങളും വിലപിടിപ്പുള്ള വാച്ചുമടക്കം നഷ്ടപ്പെട്ട സാധനങ്ങളുടെ മൂല്യം കണക്കുകൂട്ടുമ്പോൾ നഷ്ടം വളരെ വലുതാണ്. ഇതുവരെ പണിയെടുത്തുണ്ടാക്കിയ സമ്പാദ്യം മൊത്തമായും കവർച്ചയിൽ നഷ്ടമായി. ഡോക്ടർ വ്യക്തമാക്കി. ചെങ്ങമനാട് പ്രാഥമീകാരോഗ്യകേന്ദ്രത്തിലാണ് ഡോ. ഗ്രേസ്സ് ജോലിചെയ്യുന്നത്.സംഭവത്തിന്റെ ആഘാതം മൂലം ഏതാനും ദിവസത്തേയ്ക്ക് ഇവർക്ക് ജോലി ചെയ്യാനായില്ല.വീടിന്റെ പിൻവശത്തെയും കിടപ്പുമുറിയുടെയും കതകിന്റെ അകത്തുനിന്നുള്ള കുറ്റികൾ ഇളക്കി മാറ്റിയാണ് കവർച്ച സംഘം അകത്തുകടന്നതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും മുൾപ്പെടെ മുഴുവൻ സന്നാഹങ്ങളുമുപയോഗിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്.അന്നത്തെ റൂറൽ എസ് പി രാഹുൽ ആർ നായർ ,ആലുവ ഡി വൈ എസ് പി ജയരാജ് ,സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി റാഫി ,ചെങ്ങമനാട് എസ് ഐ എ കെ സൂധീർ തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം പലവഴിക്കായി തിരിഞ്ഞ് തിരച്ചിൽ ആരംഭിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തിൽ കവർച്ച സംഘത്തെക്കുറിച്ച് ചെറുസൂചന പോലും ലഭിച്ചിരുന്നില്ല.
വീടിന്റെ പിൻഭാഗത്തുകൂടിയാണ് കവർച്ചക്കാർ എത്തിയതെന്ന് പരക്കെ സംശയമുയർന്നിരുന്നു. കവർച്ചക്കാരിൽ നിന്നും ലഭിച്ച വിവരങ്ങൾ ഇക്കാര്യം ശരിവയ്ക്കുന്നതാണെന്നാണ് സൂചന.മരങ്ങളും മറ്റും വളർന്നുനിൽക്കുന്നതിനാൽ ആരുടെയും കണ്ണിൽപ്പെടാതെ വീട്ടിലേയ്ക്ക് എത്താൻ കവർച്ചക്കാർ ഈ മാർഗ്ഗം പ്രയോജനപ്പെടുത്തുകയായിരുന്നെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. നാടിനെ നടുക്കിയ കവർച്ചയ്ക്ക് പിന്നാലെ ചെമനാട് മേഖലയിൽ വ്യാപാരികൾ സുരക്ഷ മുൻകരുതലുകൾ ശക്തമാക്കിയിരുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ വ്യാപകമായി സി സി ടിവി കാമറകൾ സ്ഥാപിച്ചിരുന്നു.
മറുനാടന് മലയാളി ലേഖകന്.