സബ സിനിമയിലെ സ്ത്രീ വിരുദ്ധതയെ കുറിച്ച് ഐഎഫ്എഫ്‌കെ ഓപ്പൺ ഫോറത്തിൽ പരാമർശിച്ച് നടി പാർവതി പിടിച്ച പുലിവാല് വളരെ വലുതായിരുന്നു. തുടർന്ന് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവും വിവാദത്തിൽപ്പെട്ടു. മമ്മൂട്ടിയെ വിമർശിക്കുന്ന ലേഖനം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്താണ് വിമൺ ഇൻ സിനിമാ കളക്ടീവ് വിവാദത്തിൽപ്പെട്ടത്. തുടർന്ന് ഇവർ ഈ പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഈ വിഷയത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തുകയാണ് ആർജെ സലിം

ഒന്നാമത്തെ കാര്യം അതിൽ മമ്മൂട്ടിയെ ആരും തെറി പറഞ്ഞിട്ടില്ല. മമ്മൂട്ടിക്ക് യൗവ്വനത്തിനോടുള്ള അമിത ആവേശം മൂത്തു സിനിമകളുടെ നിലവാരം കോമ്പ്രമൈസ് ചെയ്യുന്നു എന്നാണ് ആർട്ടിക്കിൾ പറയുന്നത്. അത് സിനിമയുമായി ബന്ധപ്പെടുത്തി പറഞ്ഞതാണ്. പുള്ളിക്കാരൻ സ്റ്റാറാ, തോപ്പിൽ ജോപ്പൻ എന്നീ സിനിമകളെങ്കിലും കണ്ടവർക്കു ഇക്കാര്യത്തിൽ എതിർപ്പുണ്ടാവും എന്ന് തോന്നുന്നില്ല. മാത്രമല്ല മോഹൻലാലിനെയും ദിലീപിനെയും അതിൽ മെൻഷൻ ചെയ്തിട്ടുണ്ട്. ഡെയിലി ഓ ഇന്ത്യ ടുഡേയുടെ ഓൺലൈൻ മാധ്യമമാണ്. ഇത് ഷെയർ ചെയ്യുന്നത് വഴി, കേരളത്തിന് പുറത്തുള്ള നാഷണൽ മീഡിയകളിൽ വരെ സജീവമായ ചർച്ചകൾ ഇക്കാര്യത്തിൽ നടക്കുന്നുണ്ട് എന്ന് കാണിക്കുകയും ചെയ്യാം.

വ്യക്തി അധിക്ഷേപമില്ലെങ്കിൽ പിന്നെന്തിനു റിമൂവ് ചെയ്തു?

അത്തരമൊരു ആർട്ടിക്കിളിനെതിരെ ആദ്യമായി പരസ്യമായി രംഗത്തു വരുന്നത് സുനിത ദേവദാസാണ്. ഇംഗ്ലീഷിലുള്ള ആർട്ടിക്കിളിന്റെ വളച്ചൊടിച്ചുള്ള തർജ്ജമയാണ് സുനിത തന്റെ പോസ്റ്റിൽ ചേർത്ത്. അവിടം മുതൽ ണഇഇ ക്കു നേരെയുള്ള ഓൺലൈൻ അറ്റാക് പലമടങ്ങായി വർധിച്ചു. വളഞ്ഞിട്ടുള്ള ആക്രമണങ്ങളിൽപ്പെട്ടു പെട്ടെന്ന് പ്രതികരിച്ചതാവണം.

പാർവതി മമ്മൂട്ടിയെ മോശമായി വിമർശിച്ചതുകൊണ്ടല്ലേ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായതു ? ഒരു ക്ഷമ ചോദിച്ചു കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിക്കൂടെ ?
'നിർഭാഗ്യകരമായി കണ്ടുപോയൊരു സിനിമയായിരുന്നു കസബ. അതിൽ പ്രവർത്തിച്ച എല്ലാ ടെക്‌നീഷ്യന്മാരോടുമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ പറയട്ടെ, വളരെ പ്രഗത്ഭനായ ഒരു നടൻ സന്ദർഭവശാൽ പറഞ്ഞു പോയ ചില മോശം ഡയലോഗുകൾ എന്നെ തികച്ചും നിരാശപ്പെടുത്തി. ' എന്നാണ് പാർവതി അന്ന് പറഞ്ഞത്.
ഇതിലെവിടെയാണ് മമ്മൂട്ടിയെ കഠിനമായി വിമർശിച്ചത്? ഓൺലൈൻ മഞ്ഞകളുടെ നുണ പ്രചരണം മാത്രമായിരുന്നു അത്.

സിനിമയെ സിനിമയായി കണ്ടുകൂടെ?
വിമർശിക്കുമ്പോൾ മാത്രം ഓർമ്മ വരുന്നൊരു എതിർ വാദമാണ് ഇത്. നടന്മാർക്ക് അംഗീകാരം കിട്ടുമ്പോൾ, ഫാൻസിന്റെ കൈയടി കിട്ടുമ്പോൾ, സിനിമ കൊണ്ടുള്ള മറ്റു പ്രയോജനങ്ങൾ എല്ലാം ഉപയോഗപ്പെടുത്തുമ്പോഴൊന്നും സിനിമയെ സിനിമയായി കണ്ടൂടെ എന്ന് ഇവരോ നിങ്ങളോടു പറയുന്നില്ലല്ലോ പിന്നെന്തിനാണ് വിമർശിക്കുമ്പോൾ മാത്രം ഒരു പ്രത്യേകത.

സിനിമയിൽ അപ്പോൾ മോശം കാര്യങ്ങൾ ഒന്നും വേണ്ട എന്നാണോ?
ഒരു ഉദാഹരണം പറയാം. നിങ്ങൾ മോഹൻലാൽ ഫാനാണ് എന്ന് കരുതുക. നിങ്ങൾ സാമൂഹികമായി പിന്നോക്കം നിൽക്കുന്നൊരു ജാതിയിൽ നിന്നാണ് വരുന്നതെന്നും കരുതുക. ഒരു സിനിമയിൽ മോഹൻലാൽ വളരെ ഹീറോയിക്കായി നിങ്ങളുടെ ജാതിയിൽപ്പെട്ടൊരു കഥാപാത്രത്തെ അതിന്റെ പേരിൽ തരംതാഴ്‌ത്തി കൈയടി നേടുന്നൊരു രംഗമുണ്ട് എന്ന് കരുതുക. ഉയർന്ന സവർണ്ണ ജാതികൾക്കു അത് ഹീറോയിസമായിരിക്കും.

അവർ ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുമായിരിക്കും. പക്ഷെ നിങ്ങൾക്ക് അത് കണ്ടു കൈയടിക്കാൻ സാധിക്കുമോ ? അത്രയേ പാർവതിയും ചെയ്തിട്ടുള്ളൂ. സ്ത്രീയെന്ന ഓൾറെഡി അടിച്ചമർത്തപ്പെട്ട ഒരു വിഭാഗത്തിനെ ഏറ്റവും തരംതാഴ്‌ത്തി ആഘോഷിക്കുന്നൊരു സിനിമ കണ്ടു നിരാശ തോന്നി എന്നേ അവരും പറഞ്ഞുള്ളൂ. നിങ്ങൾ ഒരു അംഗ പരിമിതനാണെങ്കിൽ നിങ്ങളെപ്പോലെയുള്ളൊരു കഥാപാത്രത്തെ ചീത്ത വിളിച്ചു കൈയടി നെടുന്നൊരു രംഗം കണ്ടു സന്തോഷിക്കാൻ നിങ്ങൾക്ക് സാധിക്കുമോ ? ഒരു കാര്യം കാണിക്കുന്നതും അത് ആഘോഷിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

സിനിമയ്ക്ക് അത്രയും സ്വാധീനമൊക്കെയുണ്ടോ നമ്മുടെ സമൂഹത്തിൽ?
നമ്മളിൽ ഒരു കോടതിമുറി ശരിക്കു കണ്ടിട്ടുള്ളവർ എത്രപേരുണ്ട്? ഒരു ജയിൽ? ഒരു ക്രൈം സീൻ ? വളരെ ചുരുക്കമാണ്. കോടതി മുറിയെന്നും ജെയിലെന്നും ക്രൈം സീനെന്നും വിചാരിച്ചു നമ്മുടെ മനസ്സിലുള്ളതൊക്കെ സിനിമയിലെ ഇമേജുകളാണ്. ശരിക്കുള്ള വസ്തുതകളല്ല. കോളേജിൽ പോകാത്തവരുടെ വിചാരം എല്ലാ കോളേജിലും പിള്ളേർ ആടിപ്പാടി നടക്കുന്നു എന്നാണ്. അതുപോലെ പല കാര്യങ്ങളും സിനിമ കാരണം നമ്മളറിയാതെ തന്നെ തെറ്റിദ്ധരിച്ചു വെച്ചിട്ടുണ്ട്.

പല തെറ്റായ കാര്യങ്ങളും നോർമലൈസ് ചെയ്യാനും ലളിതവൽക്കരിക്കാനും സിനിമ നമ്മൾ പോലും അറിയാതെ നമ്മളെ സഹായിക്കുന്നുണ്ട്. സ്ത്രീകളെ മോശമായി ട്രീറ്റ് ചെയ്യുന്നത് ഓക്കേ ആണെന്നും മറ്റും ഇവർ നിരന്തരം പറഞ്ഞു വെയ്ക്കുന്നുണ്ട്. റേപ് പോലൊരു ക്രൈം പോലും അത് ചെയ്തയാൾ ഇരയായവളെ കല്യാണം കഴിക്കുമ്പോൾ എല്ലാം ഒക്കെയായി എന്ന് കാണിക്കുന്ന എത്ര സിനിമകളുണ്ട് നമുക്ക് ?

ഡബ്ല്യുസിസി ഇത്രകാലം കൊണ്ട് ഇവിടെ എന്ത് മാറ്റമാണ് കൊണ്ട് വന്നത്?
എന്റെയോ നിങ്ങളുടെയോ കാശ് മേടിച്ചു നടത്തുന്ന സംഘടനയല്ല അത്. അതുകൊണ്ടു തന്നെ നമുക്ക് സ്റ്റെയ്ക്കില്ലാത്തൊരു സ്ഥാപനത്തിൽക്കയറി ഓഡിറ്റ് ചെയ്യാൻ നമുക്ക് ഒരവകാശവും ഇല്ല. അവർ വളരെ ഇൻഫന്റ് സ്റ്റെയ്ജിൽ നിൽക്കുന്നൊരു സംഘടനയാണ്. അവർക്കു മുൻ മാതൃകകളില്ല.

അതുകൊണ്ടു തന്നെ സ്ത്രീകളുടെ കൂട്ടായ്മക്കെതിരെ പുരുഷാധിപത്യമുള്ളൊരു സമൂഹത്തിൽ നിന്ന് മുൻപ് കണ്ടിട്ടില്ലാത്ത വിധം അറ്റാക്കുകളും തടസ്സങ്ങളും ഉണ്ടാകും. അവരെ ആദ്യം സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുക. ഫെഫ്കയിലോ അമ്മയിലോ പോയി നിങ്ങൾ ചോദിക്കുന്നില്ലല്ലോ, അവരുടെ പ്രവർത്തനങ്ങൾ ഏതെല്ലാം തരത്തിലായിരുന്നു എന്ന്.
ഇപ്പോൾ ഇത് പറയാൻ ?

ഫാനരന്മാരായ സെക്സിസ്റ്റുകളോടും ഫാനരന്മാർ അല്ലാത്ത സെക്സിസ്റ്റുകളോടും ഒന്നും പറയാനില്ല. എന്നെങ്കിലും ഇവോൾവ് ചെയ്യട്ടെ എന്നാംശ മാത്രം. പറയാനുള്ളത് ആദ്യം സപ്പോർട്ട് ചെയ്തിട്ട് ഇപ്പോൾ എന്തൊക്കെയോ തെറ്റിദ്ധാരണകൾ കാരണം ണഇഇ യെ എതിർക്കുന്നവരോടാണ്. അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിച്ചു കൂടെ നിർത്താനാണ്.

പാവാട വിളിയെക്കുറിച്ചു?
അതൊരു കളിയാക്കലാണ് എന്ന് അത് വിളിക്കുന്നവർക്കു മാത്രമാണ് തോന്നുന്നത്. അത്രയുമെങ്കിലും വളർച്ചയുള്ളവർ മാത്രമാണ് ണഇഇ യുടെ കൂടെ നിൽക്കുന്നത്. സ്ത്രീകളെ ഷർട്ടെന്ന് വിളിച്ചാൽ അത് കളിയാക്കലാവില്ലല്ലോ.