- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസ്റ്റിങ് കൗച്ചും സെറ്റിലെ പീഡനവും ചർച്ചയാക്കാൻ വിമൻ ഇൻ സിനിമാ കളക്ടീവ്; സ്ത്രീകളുടെ സുരക്ഷക്കായി ചലച്ചിത്രമേളയിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനുള്ള തയ്യാറെടുപ്പിൽ അവൾക്കൊപ്പം കാമ്പയിനിന്റെ പ്രവർത്തകരും
തിരുവനന്തപുരം: കേരളത്തിന്റെ 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അവൾക്കൊപ്പം കൂട്ടായ്മയും സജീവം. ചലച്ചിത്രോൽസവം എല്ലാ രീതിയിലും വ്യത്യസ്തവും സ്ത്രീകളുടെ കൂട്ടായ്മയെ അംഗീകരിക്കുന്നതാണെന്നും സംവിധായക വിധു വിൻസന്റ് മറുനാടൻ മലായളിയോട് പറഞ്ഞു. മലയാള സിനിമയിൽ വൻ കോളിളക്കമുണ്ടാക്കിയ സംഭവങ്ങൾക്കു ശേഷം നടക്കുന്ന ചലച്ചിത്രമേളയായതുകൊണ്ട് തന്നെ ഒട്ടേറെ ചർച്ചകൾക്ക് ഇത്തവണത്തെ ചലച്ചിത്രമേള വേദിയാകുമെന്നും വിധു പ്രതീക്ഷിക്കുന്നു. വിമൻ ഇൻ സിനിമാ കളക്ടീവ് ഉയർത്തിയ കാംപെയ്‌നായിരുന്നു അവൾക്കൊപ്പം എന്നത്. ഈ പേരിൽ ചലച്ചിത്രമേളയിൽ ഒരു പ്രത്യേക സെക്ഷൻ തന്നെ ഒരുക്കിയിരിക്കുകയാണ് ചലച്ചിത്ര അക്കാദമി. ഇത് വനിതാ കൂട്ടായ്മയുടെ അംഗീകാരമാണ്. വിമൻ ഇൻ കളക്ടീവിന്റെ ആശയമായിരുന്നു അത്. ഒട്ടേറെ വേദികളിൽ അത് ഞങ്ങൾ ഉയർത്തിപ്പിടിച്ച് പ്രചരിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ പോലും അത് ശ്രദ്ധിക്കപ്പെടുകയാണ്. മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ പോലും ഇത് മാറ്റങ്ങൾ വരുത്തും. സിനിമയിൽ നിരവധി നിർണായകമായ മാറ്റങ്ങളും സംഭവ
തിരുവനന്തപുരം: കേരളത്തിന്റെ 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അവൾക്കൊപ്പം കൂട്ടായ്മയും സജീവം. ചലച്ചിത്രോൽസവം എല്ലാ രീതിയിലും വ്യത്യസ്തവും സ്ത്രീകളുടെ കൂട്ടായ്മയെ അംഗീകരിക്കുന്നതാണെന്നും സംവിധായക വിധു വിൻസന്റ് മറുനാടൻ മലായളിയോട് പറഞ്ഞു. മലയാള സിനിമയിൽ വൻ കോളിളക്കമുണ്ടാക്കിയ സംഭവങ്ങൾക്കു ശേഷം നടക്കുന്ന ചലച്ചിത്രമേളയായതുകൊണ്ട് തന്നെ ഒട്ടേറെ ചർച്ചകൾക്ക് ഇത്തവണത്തെ ചലച്ചിത്രമേള വേദിയാകുമെന്നും വിധു പ്രതീക്ഷിക്കുന്നു.
വിമൻ ഇൻ സിനിമാ കളക്ടീവ് ഉയർത്തിയ കാംപെയ്‌നായിരുന്നു അവൾക്കൊപ്പം എന്നത്. ഈ പേരിൽ ചലച്ചിത്രമേളയിൽ ഒരു പ്രത്യേക സെക്ഷൻ തന്നെ ഒരുക്കിയിരിക്കുകയാണ് ചലച്ചിത്ര അക്കാദമി. ഇത് വനിതാ കൂട്ടായ്മയുടെ അംഗീകാരമാണ്. വിമൻ ഇൻ കളക്ടീവിന്റെ ആശയമായിരുന്നു അത്. ഒട്ടേറെ വേദികളിൽ അത് ഞങ്ങൾ ഉയർത്തിപ്പിടിച്ച് പ്രചരിപ്പിച്ചു. അന്താരാഷ്ട്ര തലത്തിൽ പോലും അത് ശ്രദ്ധിക്കപ്പെടുകയാണ്. മലയാള സിനിമയിൽ മാത്രമല്ല ഇന്ത്യൻ സിനിമയിൽ പോലും ഇത് മാറ്റങ്ങൾ വരുത്തും. സിനിമയിൽ നിരവധി നിർണായകമായ മാറ്റങ്ങളും സംഭവവികാസങ്ങളും ഉണ്ടായ വർഷമായിരുന്നു 2017.
മലയാള സിനിമയിൽ കഴിഞ്ഞ വർഷം ഉണ്ടായ സംഭവങ്ങളെ കുറിച്ചും ചലച്ചിത്രമേളയിൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷ. അവൾക്കൊപ്പം എന്ന വിഭാഗം ഒരാളെയോ ഒരു പ്രത്യേക ഇരയെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടോ അല്ല ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇനി ഒരു ഇര പോലും ഉണ്ടാകരുത് എന്ന നിലപാടിൽ നിന്നുകൊണ്ടാണ് അവൾക്കൊപ്പം ക്യാമ്പയിൻ മുന്നോട് പോകുന്നത്. നിരവധി ചർച്ചകളും അവൾക്കൊപ്പം ക്യാമ്പയിനിന്റെ ഭാഗമായി നടന്നിട്ടുണ്ട്, ഇനിയും നടക്കും. മഞ്ജു വാര്യരുടെ നേതൃത്വത്തിൽ രൂപം കൊണ്ട വിമിൻ സിനിമാ കള്ക്ടീവ് ഇതിനെ പ്രതീക്ഷയോടെയാണ് കാണുന്നത്.
സമാനമായ ചർച്ചകൾക്ക് 22-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയും സാക്ഷ്യം വഹിക്കും. സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് ഇത്തവണത്തെ ചലച്ചിത്രമേള സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35ഓളം വനിതാ സംവിധായകരുടെ സിനിമകൾ മേളയിലുണ്ട്. ലോകസിനിമയിൽ 25ഓളം വനിതാ സംവിധായകരുടെ സിനിമകളുണ്ട്, മത്സര വിഭാഗത്തിൽ നാലും.
ചലച്ചിത്ര അക്കാദമിയുടെ പൂർണ്ണ സമ്മതത്തോടെയാണ് അവൾക്കൊപ്പം എന്ന വിഭാഗം ചലച്ചിത്രമേളയിൽ ഉൾപ്പെടുത്തിയതെന്ന് സംവിധായക വിധു വിൻസെന്റ് മറുനാടനോട് പറഞ്ഞു. ഈ ആശയവുമായി അക്കാദമിയെ സമീപിച്ചപ്പോൾ അവൾക്കൊപ്പം എന്ന പേരിൽ തന്നെ ഈ വിഭാഗം ഉൾക്കൊള്ളിക്കാൻ അക്കാദമി തയ്യാറാക്കുകയായിരുന്നു. ഇതിൽ ഏറെ അഭിമാനിക്കുന്നുവെന്നും വിധു വിൻസെന്റ് പറഞ്ഞു. സിനിമയിൽ സ്ത്രീകൾ നേരിടേണ്ടി വന്ന ക്രൂരവും ദാരുണവുമായ സംഭവങ്ങളെ കുറിച്ച് ചർച്ചകൾ നടക്കും. ഈ ചർച്ചക്കുള്ള ഏറ്റവും അനുയോജ്യമായ വേദിയും ഇതുതന്നെയാണ്. സിനിമ ആസ്വാദകരും വെള്ളിത്തിരയിലെ മിന്നും താരങ്ങളുടെ പ്രശ്നങ്ങളും അവർ അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചും അറിയേണ്ടതുണ്ട്
100 വർഷത്തിന് ശേഷം എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകും അല്ലെങ്കിൽ ഉണ്ടാക്കണം എന്നതിനെ കുറിച്ചല്ല ചർച്ചചെയ്യേണ്ടത്. ഇന്നത്തെ പ്രശ്നങ്ങളെ പരിഹരിക്കാൻ എന്ത് ചെയ്യാനാകും എന്നതിനെ കുറിച്ചാണ് ചർച്ചചെയ്യേണ്ടതും ഉത്തരം കണ്ടെത്തേണ്ടതും. സിനിമയിലെ ക്രൂരമായ പ്രതികാര പരമ്പരകൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാനാകണം. സ്ത്രീകൾക്ക് സിനിമയിൽ വേണ്ട സുരക്ഷ ഉറപ്പു വരുത്തണം.
വിമൻ ഇൻ സിനിമാ കളക്ടീവിന്റെ ആഭിമുഖ്യത്തിൽ നിരവധി ചർച്ചകളും സംവാദങ്ങളും നടക്കും. അവൾക്കൊപ്പം എന്നത് തന്നെയാകും പ്രധാന വിഷയം. സ്ത്രീകളുടെ സുരക്ഷക്കായി ചലച്ചിത്രമേളയിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അവൾക്കൊപ്പം എന്ന കാമ്പയിനിന്റെ പ്രവർത്തകർ