തിരുവനന്തപുരം: കേരളത്തിന്റെ 22-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ അവൾക്കൊപ്പം കൂട്ടായ്മയും സജീവം. ചലച്ചിത്രോൽസവം എല്ലാ രീതിയിലും വ്യത്യസ്തവും സ്ത്രീകളുടെ കൂട്ടായ്മയെ അംഗീകരിക്കുന്നതാണെന്നും സംവിധായക വിധു വിൻസന്റ് മറുനാടൻ മലായളിയോട് പറഞ്ഞു. മലയാള സിനിമയിൽ വൻ കോളിളക്കമുണ്ടാക്കിയ സംഭവങ്ങൾക്കു ശേഷം നടക്കുന്ന ചലച്ചിത്രമേളയായതുകൊണ്ട് തന്നെ ഒട്ടേറെ ചർച്ചകൾക്ക് ഇത്തവണത്തെ ചലച്ചിത്രമേള വേദിയാകുമെന്നും വിധു പ്രതീക്ഷിക്കുന്നു.

വിമൻ ഇൻ സിനിമാ കളക്ടീവിന്റെ ആഭിമുഖ്യത്തിൽ നിരവധി ചർച്ചകളും സംവാദങ്ങളും നടക്കും. അവൾക്കൊപ്പം എന്നത് തന്നെയാകും പ്രധാന വിഷയം. സ്ത്രീകളുടെ സുരക്ഷക്കായി ചലച്ചിത്രമേളയിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അവൾക്കൊപ്പം എന്ന കാമ്പയിനിന്റെ പ്രവർത്തകർ