- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫേസ്ബുക്കിലൂടെ മമ്മൂട്ടിയെ അവഹേളിച്ച വുമൺ ഇൻ സിനിമാ കളക്ടീവിന്റെ നടപടിയിൽ മഞ്ജു വാര്യർക്ക് കടുത്ത അതൃപ്തി; ഡബ്ല്യുസിസി പൊട്ടിത്തെറിയുടെ വക്കിൽ
തിരുവനന്തപുരം: മലയാള സിനിമയിൽ ഏറ്റവും മാന്യനായ നടൻ ആരാണെന്ന് ചോദിച്ചാൽ പലരും ഉത്തരം പറയുക മമ്മൂട്ടിയെന്ന് പേരാണ്. സ്ത്രീകളെ ഇത്രയധികം ബഹുമാനിക്കുന്ന മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടാകില്ലെന്ന് അടുത്തിടെയാണ് നടൻ ജോയ് മാത്യു അഭിപ്രായപ്പെട്ടത്. 67 വയസുള്ള, നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മെഗാതാരത്തെ വേദനിപ്പിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ വിവാദങ്ങൾ ഉണ്ടാകുന്നത്. കസബയിലെ രാജൻ സക്കറിയ എന്ന വളഷൻ പൊലീസ് ഓഫീസറെ തൊഴിലിന്റെ ഭാഗമായി അവതരിപ്പിച്ചു എന്ന കാരണത്താലാണ് അദ്ദേഹത്തിനെതിരെ സൈബർ ലോകത്ത് വാളെടുത്തവരെല്ലാം വിമർശനം ഉന്നയിക്കുന്നത്. പാർവതി ഉദ്ദേശിച്ചത് സിനിമകളിലെ സ്ത്രീവിരുദ്ധതയെ കുറിച്ചാണെങ്കിലും കസബയെ ഉദാഹരിച്ചതോടെ വിവാദം കത്തിപ്പടർന്നു. മമ്മൂട്ടി ആരാധകർ സൈബർ ലോകത്ത് പാർവതിയെ ആക്രമിക്കുകയും ചെയ്തതോടെ വിഷയം പിടിവിട്ടു പോകുന്ന അവസ്ഥയിലാണ്. നടി നൽകിയ പരാതിയുടെ പേരിൽ അറസ്റ്റുണ്ടാകുകയും ചെയ്തു. ഇതിനിടെ കസബയുടെ സംവിധായകൻ അറസ്റ്റു ചെയ്യപ്പെട്ട യുവാവിന് ജോലി വാഗ്ദാനം ചെയ്തു രംഗത്തെ
തിരുവനന്തപുരം: മലയാള സിനിമയിൽ ഏറ്റവും മാന്യനായ നടൻ ആരാണെന്ന് ചോദിച്ചാൽ പലരും ഉത്തരം പറയുക മമ്മൂട്ടിയെന്ന് പേരാണ്. സ്ത്രീകളെ ഇത്രയധികം ബഹുമാനിക്കുന്ന മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടാകില്ലെന്ന് അടുത്തിടെയാണ് നടൻ ജോയ് മാത്യു അഭിപ്രായപ്പെട്ടത്. 67 വയസുള്ള, നാല് പതിറ്റാണ്ടോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മെഗാതാരത്തെ വേദനിപ്പിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ വിവാദങ്ങൾ ഉണ്ടാകുന്നത്. കസബയിലെ രാജൻ സക്കറിയ എന്ന വളഷൻ പൊലീസ് ഓഫീസറെ തൊഴിലിന്റെ ഭാഗമായി അവതരിപ്പിച്ചു എന്ന കാരണത്താലാണ് അദ്ദേഹത്തിനെതിരെ സൈബർ ലോകത്ത് വാളെടുത്തവരെല്ലാം വിമർശനം ഉന്നയിക്കുന്നത്.
പാർവതി ഉദ്ദേശിച്ചത് സിനിമകളിലെ സ്ത്രീവിരുദ്ധതയെ കുറിച്ചാണെങ്കിലും കസബയെ ഉദാഹരിച്ചതോടെ വിവാദം കത്തിപ്പടർന്നു. മമ്മൂട്ടി ആരാധകർ സൈബർ ലോകത്ത് പാർവതിയെ ആക്രമിക്കുകയും ചെയ്തതോടെ വിഷയം പിടിവിട്ടു പോകുന്ന അവസ്ഥയിലാണ്. നടി നൽകിയ പരാതിയുടെ പേരിൽ അറസ്റ്റുണ്ടാകുകയും ചെയ്തു. ഇതിനിടെ കസബയുടെ സംവിധായകൻ അറസ്റ്റു ചെയ്യപ്പെട്ട യുവാവിന് ജോലി വാഗ്ദാനം ചെയ്തു രംഗത്തെത്തുകയും ചെയ്തു. ഇതിനിടെ സൈബർ ലോകത്തെ ചർച്ചയിൽ അനാവശ്യമായി പക്ഷം പിടിച്ച് വുമൺ ഇൻ സിനിമ കലക്ടീവ് രംഗത്തെത്തിയതോടെ വിഷയത്തിലെ കളം മാറി.