- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- EXPERIENCE
കരുത്തരാണെന്ന് തെളിയിക്കാനൊരുങ്ങി വിമൺ ഇൻ സിനിമ കളക്ടീവ്; സ്ത്രീകളെ മാത്രം അണി നിരത്തി സിനിമ നിർമ്മിക്കും: സ്‌റ്റേജ് ഷോയും അജണ്ടയിൽ
മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മ കരുത്തുറ്റതാണെന്ന് തെളിയിക്കാനൊരുങ്ങി വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾ. സ്ത്രീകളെ മാത്രം അണി നിരത്തി സിനിമ നിർമ്മിച്ചും സ്‌റ്റേജ് ഷോകൾ നടത്തിയുമാണ് സംഘടന തങ്ങളുടെ കരുത്ത് തെളിയിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. അടുത്തിടെ രൂപം കൊണ്ട സംഘടനയുടെ മുൻ നിര പ്രവർത്തകയായ വിധു വിൻസെന്റോ ഗീതു മോഹൻദാസോ ആയിരിക്കും സിനിമ സംവിധാനം ചെയ്യുക. മഞ്ജു വാര്യർ, പാർവ്വതി, റിമ കല്ലിങ്കൽ തുടങ്ങിയവരെ അണി നിരത്തിയായിരിക്കും സിനിമ ഒരുങ്ങുക. സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാം തന്നെ വനിതകളായാരിക്കും എന്നാണ് റിപ്പോർട്ട്. മഞ്ജു വാര്യരുടെ നേതൃത്വത്തിൽ അടുത്തിടെ രൂപം കൊണ്ട സംഘടന വൻ ജനപ്രീതി നേടിക്കഴിഞ്ഞു. താര സംഘടനയായ അമ്മയുടെയും പിന്തുണ നേടിയ സംഘടന സിനിമാ രംഗത്തെ സ്ത്രീകൾക്ക് വേണ്ടി ശക്തമായ നിലപാടെടുക്കും. കൊച്ചിയിൽ യുവ നടി ആക്രമത്തിനിടയായ സംഭവത്തെ തുടർന്ന് സ്ത്രീകൾക്ക് മലയാള സിനിമാ രംഗം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ അടുത്തിടെ സർക്കാർ അടുത്തിടെ ഒരു കമ്മിറ്റിയെയും നിയോഗിച്ചിരുന്നു.
മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മ കരുത്തുറ്റതാണെന്ന് തെളിയിക്കാനൊരുങ്ങി വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾ. സ്ത്രീകളെ മാത്രം അണി നിരത്തി സിനിമ നിർമ്മിച്ചും സ്‌റ്റേജ് ഷോകൾ നടത്തിയുമാണ് സംഘടന തങ്ങളുടെ കരുത്ത് തെളിയിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
അടുത്തിടെ രൂപം കൊണ്ട സംഘടനയുടെ മുൻ നിര പ്രവർത്തകയായ വിധു വിൻസെന്റോ ഗീതു മോഹൻദാസോ ആയിരിക്കും സിനിമ സംവിധാനം ചെയ്യുക. മഞ്ജു വാര്യർ, പാർവ്വതി, റിമ കല്ലിങ്കൽ തുടങ്ങിയവരെ അണി നിരത്തിയായിരിക്കും സിനിമ ഒരുങ്ങുക. സിനിമയുടെ അണിയറ പ്രവർത്തകർ എല്ലാം തന്നെ വനിതകളായാരിക്കും എന്നാണ് റിപ്പോർട്ട്.
മഞ്ജു വാര്യരുടെ നേതൃത്വത്തിൽ അടുത്തിടെ രൂപം കൊണ്ട സംഘടന വൻ ജനപ്രീതി നേടിക്കഴിഞ്ഞു. താര സംഘടനയായ അമ്മയുടെയും പിന്തുണ നേടിയ സംഘടന സിനിമാ രംഗത്തെ സ്ത്രീകൾക്ക് വേണ്ടി ശക്തമായ നിലപാടെടുക്കും. കൊച്ചിയിൽ യുവ നടി ആക്രമത്തിനിടയായ സംഭവത്തെ തുടർന്ന് സ്ത്രീകൾക്ക് മലയാള സിനിമാ രംഗം സുരക്ഷിതമാണെന്ന് ഉറപ്പു വരുത്താൻ അടുത്തിടെ സർക്കാർ അടുത്തിടെ ഒരു കമ്മിറ്റിയെയും നിയോഗിച്ചിരുന്നു.