- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സന്തോഷ ജന്മദിനം കുട്ടിക്ക്'; വുമൺ ഇൻ കളക്ടീവിന് ഔദ്യോഗിക അംഗീകാരം; ട്വിറ്ററിൽ ജന്മദിനാശംസകൾ നേർന്ന് പത്മപ്രിയ; ഇന്ത്യയിൽ ഒരു ചലച്ചിത്രമേഖലയിൽ വനിതാ സംഘടന ആദ്യമായി
കൊച്ചി: അങ്ങനെ വുമൻ ഇൻ കലക്ടീവിന് ജീവൻ വെച്ചു. മലയാളത്തിലെ പ്രമുഖ നടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനയാണ് വുമൺ ഇൻ കളക്ടീവ്. ആ വുമൺ ഇൻ കളക്ടീവ് ആണ് ഇപ്പോൾ ഔദ്യോഗിക അംഗീകാരം നേടി പുതിയ യാത്ര ആരംഭിച്ചത്. വുമൻ ഇൻ കലക്ടീവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് ട്വീറ്റിന്റെ തുടക്കം. ഈ കൂട്ടായ്മ എനിക്കും മലയാളസിനിമയിലെ സ്ത്രീകൾക്കും പ്രധാനപ്പെട്ടതാണെന്നും പത്മപ്രിയ പറയുന്നു. മഞ്ജു വാര്യരുടെ നേതൃത്വത്തിലാണ് വുമൻ ഇൻ കലക്ടീവ് ആരംഭിച്ചത്. മലയാള സിനിമാ ലോകത്തെ എല്ലാ സ്ത്രീ സാന്നിധ്യങ്ങൾക്കും ഇതിൽ പങ്കാളികളാവാൻ സാധിക്കും. വുമൻ ഇൻ സിനിമ കളക്റ്റീവിന്റെ കൂടെ നിൽക്കുന്നത് ഒരു ബഹുമതിയായികാണുമെന്നു പറഞ്ഞ് നടൻ പൃഥ്വിരാജ് അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. മഞ്ജു വാര്യർ, ബീനാ പോൾ, പാർവതി തിരുവോത്ത്, ദീദി ദാമോദരൻ,വിധു വിൻസെന്റ്, റിമാ കല്ലിങ്കൽ, സജിതാ മഠത്തിൽ എന്നിവർ ഉൾപ്പെടെ പതിനഞ്ചംഗ കോർ കമ്മിറ്റിയാണ് സംഘടനാ രൂപീകരണ
കൊച്ചി: അങ്ങനെ വുമൻ ഇൻ കലക്ടീവിന് ജീവൻ വെച്ചു. മലയാളത്തിലെ പ്രമുഖ നടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സംഘടനയാണ് വുമൺ ഇൻ കളക്ടീവ്.
ആ വുമൺ ഇൻ കളക്ടീവ് ആണ് ഇപ്പോൾ ഔദ്യോഗിക അംഗീകാരം നേടി പുതിയ യാത്ര ആരംഭിച്ചത്.
വുമൻ ഇൻ കലക്ടീവിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് ട്വീറ്റിന്റെ തുടക്കം. ഈ കൂട്ടായ്മ എനിക്കും മലയാളസിനിമയിലെ സ്ത്രീകൾക്കും പ്രധാനപ്പെട്ടതാണെന്നും പത്മപ്രിയ പറയുന്നു. മഞ്ജു വാര്യരുടെ നേതൃത്വത്തിലാണ് വുമൻ ഇൻ കലക്ടീവ് ആരംഭിച്ചത്. മലയാള സിനിമാ ലോകത്തെ എല്ലാ സ്ത്രീ സാന്നിധ്യങ്ങൾക്കും ഇതിൽ പങ്കാളികളാവാൻ സാധിക്കും.
വുമൻ ഇൻ സിനിമ കളക്റ്റീവിന്റെ കൂടെ നിൽക്കുന്നത് ഒരു ബഹുമതിയായികാണുമെന്നു പറഞ്ഞ് നടൻ പൃഥ്വിരാജ് അടക്കമുള്ളവർ രംഗത്ത് എത്തിയിരുന്നു. മഞ്ജു വാര്യർ, ബീനാ പോൾ, പാർവതി തിരുവോത്ത്, ദീദി ദാമോദരൻ,വിധു വിൻസെന്റ്, റിമാ കല്ലിങ്കൽ, സജിതാ മഠത്തിൽ എന്നിവർ ഉൾപ്പെടെ പതിനഞ്ചംഗ കോർ കമ്മിറ്റിയാണ് സംഘടനാ രൂപീകരണത്തിന് മുൻകയ്യെടുത്തത്.
ഇന്ത്യയിൽ ഒരു ചലച്ചിത്രമേഖലയിൽ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്. അമ്മ, ഫെഫ്കാ എന്നീ സംഘടനകൾക്ക് ബദൽ അല്ല ഈ സംഘടനയെന്നും സ്ത്രീ പ്രശ്നങ്ങൾക്ക് പ്രാഥമിക പരിഗണന എന്ന ലക്ഷ്യത്തിലൂന്നിയാവും ഇതെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കിയിരുന്നു.