കോഴിക്കോട് : തെരുവ്‌നായ അക്രമണത്തിനു ഇരകളാകുന്നവരുടെ എണ്ണം ഇനിയും കൂടാതിരിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് വിമൺ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു. നായകളുടെ അക്രമണത്തിനു ഇരയാകുന്നവരിൽ മഹാഭൂരിപക്ഷവും കുട്ടികളും സ്ത്രീകളും ആണ്. നായശല്യം മൂലം വിദ്യാലയങ്ങളിലേക്കും അങ്ങാടിയിലേക്കും പോകുന്നത് ഇന്ന് ഏറെ ശ്രമകരമായി മാറിയിരിക്കുന്നു.

നായക്കൂട്ടങ്ങളെ കണികണ്ടുണരേണ്ട ദുരവസ്ഥയിലാണ് ഇന്ന് കേരളീയർ. ഭരണഘടന പൗരനു നൽകുന്ന സഞ്ചാര സ്വാതന്ത്രത്തെയാണ് നായയെ കൊല്ലരുതെന്ന നിയമം ഹനിക്കുന്നത്. ഈ നിയമം അടിയന്തിരമായി പിൻവലിക്കാൻ തയ്യാറാകണം. കാര്യങ്ങൾ അനിയന്ത്രിതമാകുന്നതിനു മുമ്പു തന്നെ സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ നായകളുടെ വംശവർദ്ധനവ് സൃഷ്ടിക്കുന്ന അപഹാസ്യമായ ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കേരളത്തിന്റെ തെരുവുകൾ സാക്ഷ്യം വഹിക്കുമെന്നും പ്രസ്ഥാവന പറഞ്ഞു. ജില്ലാ പ്രസിഡന്റ് സൽമ സലാം, സെക്രട്ടറി അമിതാ മുന്ന, രഹ്നാ യൂസഫ്, നസീമ പാലാഴി, ഷറീന റഷീദ്, സഹ്ലത്ത് പാലാഴി എന്നിവർ സംസാരിച്ചു.