- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെരുകുന്ന കുറ്റകൃത്യങ്ങൾ: സർക്കാർ നിസ്സംഗത വെടിയുക - വിമൺ ഇന്ത്യാ മൂവ്മെന്റ്
കോഴിക്കോട് : എല്ലാം ശരിയാക്കാമെന്ന മോഹന വാഗ്ദാനം നൽകി അധികാരത്തിൽ കയറിയ പിണറായി സർക്കാർ അക്രമികൾക്ക് പറുദീസ ഒരുക്കി കേരളത്തിൽ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത്. ഈ സർക്കാർ അധികാരത്തിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ സ്ത്രീകൾക്കും കുട്ടികൾക്കും ദലിതർക്കും നേരെ നടന്ന കുറ്റകൃത്യങ്ങളുടെ കണക്കുകൾ ഇരട്ടിയായെന്നത് ആശങ്കാജനകമാണ്. സ്ത്രീ സുരക്ഷാ പദ്ധതികൾ ഏറെ പരസ്യമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവ ഫലവത്തായി നടപ്പിൽ വരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമികൾക്കും ഗുണ്ടകൾക്കും രക്ഷപ്പെടാനുള്ള പിൻവാതിലുകൾ രാഷ്ട്രീയ സ്വാധീനത്താൽ തുറന്നിട്ടുകൊണ്ട് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നാടാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുസമൂഹത്തിന് സുരക്ഷിതത്വവും നിർഭയത്വവും നൽകുവാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കെ.കെ. റൈഹാനത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോഴിക്കോട് : എല്ലാം ശരിയാക്കാമെന്ന മോഹന വാഗ്ദാനം നൽകി അധികാരത്തിൽ കയറിയ പിണറായി സർക്കാർ അക്രമികൾക്ക് പറുദീസ ഒരുക്കി കേരളത്തിൽ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത്. ഈ സർക്കാർ അധികാരത്തിൽ കയറി ഒരു വർഷം തികയുന്നതിന് മുൻപ് തന്നെ സ്ത്രീകൾക്കും കുട്ടികൾക്കും ദലിതർക്കും നേരെ നടന്ന കുറ്റകൃത്യങ്ങളുടെ കണക്കുകൾ ഇരട്ടിയായെന്നത് ആശങ്കാജനകമാണ്. സ്ത്രീ സുരക്ഷാ പദ്ധതികൾ ഏറെ പരസ്യമായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അവ ഫലവത്തായി നടപ്പിൽ വരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.
അക്രമികൾക്കും ഗുണ്ടകൾക്കും രക്ഷപ്പെടാനുള്ള പിൻവാതിലുകൾ രാഷ്ട്രീയ സ്വാധീനത്താൽ തുറന്നിട്ടുകൊണ്ട് സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ നാടാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പൊതുസമൂഹത്തിന് സുരക്ഷിതത്വവും നിർഭയത്വവും നൽകുവാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും കെ.കെ. റൈഹാനത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു.