മൂഹത്തിലെ സ്ത്രീകളുടെ പദവിയും അവകാശവും ഉത്തരവാദിത്വവും സ്വയം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ സ്ത്രീ സമൂഹം തയ്യാറാവേണ്ടതുണ്ടെന്നും സാമൂഹ്യ മാറ്റത്തിന് നിർഭയത്വത്തോടെ മുന്നേറാൻ സ്വയം തയ്യാറായാൽ മാത്രമേ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുകയുള്ളുവെന്നും അന്താരാഷ്ട വനിതാ ദിന സന്ദേശത്തിൽ വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത് പറഞ്ഞു.

സ്ത്രീ സുരക്ഷ കേവലം നിയമങ്ങളിലൊതുങ്ങുകയും സ്ത്രീ പീഡനങ്ങൾ നിത്യ വാർത്തകളായി ക്കൊണ്ടിരിക്കുകയും ചെയ്യുമ്പോൾ അക്രമികൾക്ക് ഹീറോ പരിവേഷം നൽകാൻ വാർത്താ മാധ്യമങ്ങളും മൽസരിച്ചു കൊണ്ടിരിക്കുന്നു. സ്ത്രീകളെ മാനംകെടുത്തുമെന്ന് അധികാര മുപയോഗിച്ച് പരസ്യപ്രഖ്യാപനം നടത്തി വംശീയ ഉന്മൂലനം നടത്തുന്നത് തുടർക്കഥകളാണ്.

ഭയപ്പെടുത്തി കീഴ്പ്പെടുത്തുവാനുള്ള ഫാഷിസ്റ്റ് തന്ത്രങ്ങൾ രാജ്യമൊട്ടുക്കും വ്യാപിച്ചു കൊണ്ടിരിക്കുന്നു. ആശയത്തിനെതിരെ അക്രമത്തിന്റെ മാർഗം സ്വീകരിച്ചു കൊണ്ട് മാതാക്കളുടെയും വിധവകളുടെയും കണ്ണുനീർപുഴ ഒഴുക്കിവിടുന്നു. സ്ത്രീകൾക്കെതിരെയുള്ള ഏറ്റവും നീചമായ ഈ സാമൂഹിക അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ നിർഭയമായി സ്ത്രീ സമൂഹം രംഗത്ത് വരേണ്ടതുണ്ടെന്നും ഈ വനിതാ ദിനം അതിന്് ഊർജ്ജം പകരുന്നതാവട്ടെ എന്നും റൈഹാനത്ത് ടീച്ചർ പറഞ്ഞു.