- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വസ്ത്രത്തിനോടും അസഹിഷ്ണുതയുള്ള പ്രധാനമന്ത്രി നാടിന്നപമാനം- കെ.കെ റൈഹാനത്ത്
കോഴിക്കോട് : വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് വേണ്ടി നടത്തിയ പരിപാടിയിൽ ജനപ്രതിനിധിക്ക് മഫ്തയിട്ട് കയറാൻ അനുവദിക്കാതിരുന്ന സംഭവം രാജ്യത്തെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും വേഷവിധാനങ്ങളോടു പോലും അസഹിഷ്ണുതയുള്ള പ്രധാനമന്ത്രി നാടിന്നപമാനമാണെന്നും വിമൺ ഇന്ത്യാ മുവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത്. ഇഷ്ടമുള്ള മതം വിശ്വസിക്കുവാനും, ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുമുള്ള പൗരന്റെ മൗലിക അവകാശങ്ങളെ ഹനിക്കുക വഴി രാജ്യത്ത് അസഹിഷ്ണുത വർദ്ധിപ്പിക്കുകയാണ് ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നത്. ജനപ്രതിനിധികളെ പോലും വിശ്വാസമില്ലാത്ത ഭരണകൂടം ജനാധിപത്യത്തെ തകർത്തു കൊണ്ടിരിക്കും. തട്ടമിടാൻ അനുവദിക്കാതിരിക്കുന്നത് സ്ത്രീകളുടെയോ മുസ്ലിംഗളുടെയോ പ്രശ്നം മാത്രമല്ല, മറിച്ച് കപടമായ ഭീതി സൃഷ്ടിച്ചു കൊണ്ട് സ്വന്തം താൽപര്യങ്ങൾ നടപ്പാക്കുവാനുള്ള ഭരണകൂട ഭീകരതയാണ് വെളിവാകുന്നത്. രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ നശിപ്പിച്ചു കൊണ്ട് മുസ്ലിംഗളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അന്യവൽക്കരിക്കാനുള്ള ഇത്തരം ശ്രമങ്ങളെ
കോഴിക്കോട് : വനിതാ ദിനത്തിൽ വനിതാ ജനപ്രതിനിധികൾക്ക് വേണ്ടി നടത്തിയ പരിപാടിയിൽ ജനപ്രതിനിധിക്ക് മഫ്തയിട്ട് കയറാൻ അനുവദിക്കാതിരുന്ന സംഭവം രാജ്യത്തെ ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും വേഷവിധാനങ്ങളോടു പോലും അസഹിഷ്ണുതയുള്ള പ്രധാനമന്ത്രി നാടിന്നപമാനമാണെന്നും വിമൺ ഇന്ത്യാ മുവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത്.
ഇഷ്ടമുള്ള മതം വിശ്വസിക്കുവാനും, ഇഷ്ടമുള്ള വസ്ത്രം ധരിക്കുവാനുമുള്ള പൗരന്റെ മൗലിക അവകാശങ്ങളെ ഹനിക്കുക വഴി രാജ്യത്ത് അസഹിഷ്ണുത വർദ്ധിപ്പിക്കുകയാണ് ഭരണകൂടം ചെയ്തു കൊണ്ടിരിക്കുന്നത്. ജനപ്രതിനിധികളെ പോലും വിശ്വാസമില്ലാത്ത ഭരണകൂടം ജനാധിപത്യത്തെ തകർത്തു കൊണ്ടിരിക്കും. തട്ടമിടാൻ അനുവദിക്കാതിരിക്കുന്നത് സ്ത്രീകളുടെയോ മുസ്ലിംഗളുടെയോ പ്രശ്നം മാത്രമല്ല, മറിച്ച് കപടമായ ഭീതി സൃഷ്ടിച്ചു കൊണ്ട് സ്വന്തം താൽപര്യങ്ങൾ നടപ്പാക്കുവാനുള്ള ഭരണകൂട ഭീകരതയാണ് വെളിവാകുന്നത്.
രാജ്യത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങളെ നശിപ്പിച്ചു കൊണ്ട് മുസ്ലിംഗളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ അന്യവൽക്കരിക്കാനുള്ള ഇത്തരം ശ്രമങ്ങളെ എന്തു വില കൊടുത്തും ചെറുത്ത് തോൽപ്പിക്കേണ്ടത് സ്ത്രീകളടക്കമുള്ള ജനാധിപത്യവിശ്വാസികളുടെ ബാധ്യതയാണെന്ന് അവർ ഓർമ്മപ്പെടുത്തി.