കോഴിക്കോട്: വനിതാ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരിപാടിയിൽ മഫ്ത ധരിച്ചതിനാൽ അവഹേളിക്കപെട്ട കല്പറ്റയിൽ നിന്നുള്ള ജനപ്രതിനിധി ഷഹർബാനുവിനെ വിമൺ ഇന്ത്യാ മൂവ്മെന്റ് ഭാരവാഹികൾ സന്ദർശിക്കുന്നു. സംസ്ഥാന സെക്രട്ടറി ജമീല, ജില്ലാ ഭാരവാഹികളായ സനൂജ, നാഫിയ, നഫീസ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

മുക്കാൽ മണിക്കൂർ സമയം ആവശ്യപെട്ടിട്ടും മഫ്ത ധരിക്കാൻ സമ്മതിക്കാതിരുന്നു എന്ന് മാത്രമല്ല, പതിനഞ്ചോളം സെക്യൂരിറ്റിക്കാർ നിരന്തരം തന്നെ പിന്തുടരുകയായിരുന്നെന്നും, ബാത്റൂമിൽ പോകുമ്പോഴടക്കം ഇവർ തന്നെ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും ഏറെ ദുഃഖത്തോടെ ഷഹർബാനു വ്യക്ത്മാക്കി. ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്ത് തുടർന്ന് വരുന്നത് ഏറെ ഉൽക്കണ്ഡയോടെയാണ് താൻ വീക്ഷിക്കു ന്നതെന്നും ശക്ത്മായ പ്രതിഷേധം ഈ വിഷയത്തിൽ രേഖപ്പെടുത്തുന്നുവെന്നും ഷഹർബാനു വ്യക്തമാക്കി.ഷഹർബാനുവിന്റെ പ്രതിഷേധത്തിന് എല്ലാവിധ പിന്തുണകളും വിമൺ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടറി ജമീല അറിയിച്ചു.