- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എ.എസ് സൈനബയുടെ വസതിയിൽ പൊലീസ് റെയ്ഡ്; ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള പൊലീസ് ശ്രമമാണെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ്
കോഴിക്കോട്: NWF ദേശീയ പ്രസിഡന്റ് എ.എസ് സൈനബയുടെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തിയത് സംഘ്പരിവാറിനോടുള്ള വിധേയത്വം കൊണ്ടാണെന്നും, റെയ്ഡുകൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഹാദിയ കേസ് അട്ടിമറിക്കുകയാണ് പൊലീസും, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും ലക്ഷ്യം വെക്കുന്നതെന്നും വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത് പ്രസ്താവനയിൽ പറഞ്ഞു. നേരത്തേ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സൈനബ ടീച്ചർ ഹാദിയക്ക് സംരക്ഷണം നൽകിയത്. ഇത് മുഖവിലക്കെടുക്കാതെ പൊലീസിന്റെ ഇപ്പോഴത്തെ നടപടി നീതിക്കു നിരക്കുന്നതല്ല. നാറാത്ത് ഒരു പറ്റം യുവാക്കളെ യാതൊരു കാരണവുമില്ലാതെ UAPA ചാർത്തി 5 വർഷം ജയിലിലിട്ട പൊലീസിന്റെയും NIA യുടെയും കെടുകാര്യസ്ഥതക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട ഈ സന്ദർഭത്തിലാണ് പുതിയ കുതന്ത്രങ്ങളുമായി പൊലീസ് രംഗത്തു വന്നിരിക്കുന്നത്. ആഭ്യന്തര വകുപ്പ് മുസ്ലിം വിരുദ്ധരായ RSS ന്റെ കൈകളിലാണെന്നതിന്റെ തെളിവാണ് ഇത്. ഇതിന് ഒത്താശ ചെയ്യുന്ന പിണറായി വിജയൻ ഇരിക്കുന്ന കൊമ്പാണ്
കോഴിക്കോട്: NWF ദേശീയ പ്രസിഡന്റ് എ.എസ് സൈനബയുടെ വസതിയിൽ പൊലീസ് റെയ്ഡ് നടത്തിയത് സംഘ്പരിവാറിനോടുള്ള വിധേയത്വം കൊണ്ടാണെന്നും, റെയ്ഡുകൾ നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഹാദിയ കേസ് അട്ടിമറിക്കുകയാണ് പൊലീസും, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനും ലക്ഷ്യം വെക്കുന്നതെന്നും വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത് പ്രസ്താവനയിൽ പറഞ്ഞു.
നേരത്തേ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സൈനബ ടീച്ചർ ഹാദിയക്ക് സംരക്ഷണം നൽകിയത്. ഇത് മുഖവിലക്കെടുക്കാതെ പൊലീസിന്റെ ഇപ്പോഴത്തെ നടപടി നീതിക്കു നിരക്കുന്നതല്ല. നാറാത്ത് ഒരു പറ്റം യുവാക്കളെ യാതൊരു കാരണവുമില്ലാതെ UAPA ചാർത്തി 5 വർഷം ജയിലിലിട്ട പൊലീസിന്റെയും NIA യുടെയും കെടുകാര്യസ്ഥതക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ട ഈ സന്ദർഭത്തിലാണ് പുതിയ കുതന്ത്രങ്ങളുമായി പൊലീസ് രംഗത്തു വന്നിരിക്കുന്നത്. ആഭ്യന്തര വകുപ്പ് മുസ്ലിം വിരുദ്ധരായ RSS ന്റെ കൈകളിലാണെന്നതിന്റെ തെളിവാണ് ഇത്. ഇതിന് ഒത്താശ ചെയ്യുന്ന പിണറായി വിജയൻ ഇരിക്കുന്ന കൊമ്പാണ് മുറിച്ചു കൊണ്ടിരിക്കുന്നത്.
ലോകത്താദ്യമായി ബാലറ്റു പേപ്പറിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിലെത്തിച്ചത് കേരളത്തിലാണെങ്കിൽ, അതേ പാർട്ടിയുടെ അന്തകനായിട്ടായിരിക്കും പിണറായിയെ കേരള ചരിത്രത്തിൽ രേഖപ്പെടുത്തുക.ന്യൂനപക്ഷങ്ങളുടെ വോട്ടു നേടി അധികാരത്തിലേറിയ ശേഷം അവർക്കെതിരെ തിരിയുന്നത് മിതമായി പറഞ്ഞാൽ നന്ദികേടാണ്. കാലം പിണറായി വിജയനോട് ഇതിന് പ്രതികാരം ചെയ്യുമെന്നും, സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഇത്തരം നടപടികൾ തുടരാനാണ് ഭാവമെങ്കിൽ വിമൺ ഇന്ത്യാ മൂവ്മെന്റ് ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും കെ.കെ റൈഹാനത്ത് പറഞ്ഞു.