തിരുവനന്തപരം: ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ തട്ടകമായ ഗോരഖ്പൂരിൽ 71 പിഞ്ചുകുഞ്ഞുങ്ങൾ ഓക്സിജൻ കിട്ടാതെ മരണപ്പെട്ട സംഭവത്തിൽ യോഗി ആദ്യത്യനാഥിനെ പുറത്താക്കണമെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. സുഹറാബി ആവശ്യപ്പെട്ടു.

പശുക്കൾക്ക് ശീതീകരിച്ച ഓക്സിജനുള്ള ആംബുലൻസ് സർക്കാർ ചെലവിൽ നടപ്പിൽ വരുത്തിയ യോഗി മനുഷ്യകുഞ്ഞുങ്ങൾക്ക് ഓക്സിജൻ നൽകിയില്ല. തെരുവ് പശുക്കൾക്ക് 40 കോടിയും യോഗ നടത്താൻ നിരവധി പദ്ധതികളും പ്രഖ്യാപിച്ച മുഖ്യമന്ത്രി ജനങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല. സ്വന്തം കയ്യിൽ നിന്നും കാശെടുത്ത് ഓക്സിജൻ സിലിണ്ടർ വാങ്ങി ജീവൻ രക്ഷിക്കാൻ ശ്രമിച്ച ഡോ:ഖഫീൽ അഹമ്മദിനെ പുറത്താക്കിയതിലൂടെ മനുഷ്യത്വ വിരുദ്ധ നിലപാടാണ് യോഗി പുലർത്തുന്നത്. മോദിയും യോഗിയും ജനജീവിതം ദുസ്സഹമാക്കുമ്പോൾ ജനങ്ങൾ ശക്തമായി പ്രതികരിക്കണം.

ദീർഘകാലം ഗോരഖ്പൂർ എംപിയും നിലവിൽ യു.പി മുഖ്യമന്ത്രിയുമായ ആദ്യത്യനാഥിന്റെ, ഓക്സിജൻ ലഭ്യമാകാതെ കുട്ടികൾ മരണപ്പെട്ടതിനു ശേഷമുള്ള നിലപാട് അതീവ ആശങ്ക ഉളവാക്കുന്നതാണെന്നും എൻ.കെ.സുഹറാബി പറഞ്ഞു.