- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെ ഫാഷിസം വെടിയുതിർത്തു: വിമൺ ഇന്ത്യാ മൂവ്മെന്റ്
കോഴിക്കോട്: ഗൗരിലങ്കേഷിന്റെ കൊലപാതകത്തിലൂടെ രാജ്യം ഇക്കാലമത്രയും കാത്ത് സൂക്ഷിച്ച സ്വാതന്ത്ര ചിന്തകളെയും അവകാശങ്ങളെയും സംഘ്പരിവാർ വെടിവെച്ച് കൊല്ലുകയാണ് ചെയ്തിരിക്കുന്നതെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത് പ്രസ്താവിച്ചു. നീതി തേടുന്നവരുടെ കൈകളിൽ രക്തമൊഴിച്ചു കൊണ്ട് രാജ്യത്തെ അതിഭീകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയാണ് സംഘ്പരിവാർ ദുഷ്ട ശക്തികൾ. രാജ്യത്ത് എതിർശബ്ദങ്ങളെയും വിയോജിപ്പിനെയും ഇല്ലാതാക്കി അസഹിഷ്ണുതയുടെ ആക്രോശങ്ങളും അക്രമങ്ങളുമാണ് സവർണ ഫാഷിസം നടപ്പിലാക്കി കൊണ്ടിരിക്കന്നത്. എം.എം കൽബുർഗിയേയും, ഗോവിന്ദ് പൻസാരെയേയും നരേന്ദ്ര ധബോൽക്കറേയും കൊന്നവർക്ക് അർഹമായ ശിക്ഷ കൊടുക്കാതിരുന്ന ഭരണകൂടവും നീതിപീഠവും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ഉത്തരം പറയേണ്ടതുണ്ട്. സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ ധീരയായ മുതിർന്ന മാധ്യമ പ്രവർത്തകയ്ക്കുണ്ടായ ദുരന്തം ആയുധമില്ലാതെ സ്ത്രീകൾക്ക് ജീവിക്കാൻ സാധ്യമല്ല എന്ന സന്ദേശമാണ് സമൂഹത്തിന് പകർന്നു നൽകുന്നത്. ഈ സാഹചര്യത്തിൽ ജനാധിപത്യ ബോധമ
കോഴിക്കോട്: ഗൗരിലങ്കേഷിന്റെ കൊലപാതകത്തിലൂടെ രാജ്യം ഇക്കാലമത്രയും കാത്ത് സൂക്ഷിച്ച സ്വാതന്ത്ര ചിന്തകളെയും അവകാശങ്ങളെയും സംഘ്പരിവാർ വെടിവെച്ച് കൊല്ലുകയാണ് ചെയ്തിരിക്കുന്നതെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത് പ്രസ്താവിച്ചു.
നീതി തേടുന്നവരുടെ കൈകളിൽ രക്തമൊഴിച്ചു കൊണ്ട് രാജ്യത്തെ അതിഭീകരമായ സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയാണ് സംഘ്പരിവാർ ദുഷ്ട ശക്തികൾ. രാജ്യത്ത് എതിർശബ്ദങ്ങളെയും വിയോജിപ്പിനെയും ഇല്ലാതാക്കി അസഹിഷ്ണുതയുടെ ആക്രോശങ്ങളും അക്രമങ്ങളുമാണ് സവർണ ഫാഷിസം നടപ്പിലാക്കി കൊണ്ടിരിക്കന്നത്. എം.എം കൽബുർഗിയേയും, ഗോവിന്ദ് പൻസാരെയേയും നരേന്ദ്ര ധബോൽക്കറേയും കൊന്നവർക്ക് അർഹമായ ശിക്ഷ കൊടുക്കാതിരുന്ന ഭരണകൂടവും നീതിപീഠവും ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ഉത്തരം പറയേണ്ടതുണ്ട്. സത്യം തുറന്നു പറഞ്ഞതിന്റെ പേരിൽ ധീരയായ മുതിർന്ന മാധ്യമ പ്രവർത്തകയ്ക്കുണ്ടായ ദുരന്തം ആയുധമില്ലാതെ സ്ത്രീകൾക്ക് ജീവിക്കാൻ സാധ്യമല്ല എന്ന സന്ദേശമാണ് സമൂഹത്തിന് പകർന്നു നൽകുന്നത്.
ഈ സാഹചര്യത്തിൽ ജനാധിപത്യ ബോധമുള്ള മുഴവൻ ജനങ്ങളും വിശിഷ്യാ സ്ത്രീ സമൂഹവും ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറാകണമെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.