- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യവകാശ കമ്മീഷൻ ഹാദിയയെ സന്ദർശിക്കുക: വിമൺ ഇന്ത്യ മൂവ്മെന്റ് പ്രതിഷേധ ധർണ നാളെ
തിരുവനന്തപുരം: ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് വീട്ട് തടങ്കലിലടക്കപ്പെട്ട ഹാദിയയെ മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് സന്ദർശിച്ച് അവരുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് വിമൺ ഇന്ത്യ മൂവ്മെന്റിന്റെ നേതൃത്വത്തിൽ 08-09-2017 വെള്ളി രാവിലെ 10:30 ന് മനുഷ്യവകാശ കമ്മീഷൻ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹാദിയയുമായി ബന്ധപ്പെട്ട് മനുഷ്യവകാശ കമ്മീഷനു ലഭിച്ച പരാതികളിൽ ഉത്തരവുകളല്ലാതെ ഒരു നടപടിയും കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് വിമൺ ഇന്ത്യ മൂവ്മെന്റ് മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നല്ലാതെ ഒരു നടപടിയും കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. ഹാദിയയെ സന്ദർശിക്കാൻ പോയ ഫേസ്‌ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളോട് എന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് കരഞ്ഞ ഹാദിയയെ കുറിച്ചുള്ള വാർത്തകൾ പുറ
തിരുവനന്തപുരം: ഹൈക്കോടതി വിധി ദുർവ്യാഖ്യാനം ചെയ്ത് വീട്ട് തടങ്കലിലടക്കപ്പെട്ട ഹാദിയയെ മനുഷ്യാവകാശ കമ്മീഷൻ നേരിട്ട് സന്ദർശിച്ച് അവരുടെ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് വിമൺ ഇന്ത്യ മൂവ്മെന്റിന്റെ നേതൃത്വത്തിൽ 08-09-2017 വെള്ളി രാവിലെ 10:30 ന് മനുഷ്യവകാശ കമ്മീഷൻ ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് വിമൺ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹാദിയയുമായി ബന്ധപ്പെട്ട് മനുഷ്യവകാശ കമ്മീഷനു ലഭിച്ച പരാതികളിൽ ഉത്തരവുകളല്ലാതെ ഒരു നടപടിയും കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് വിമൺ ഇന്ത്യ മൂവ്മെന്റ് മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടുവെന്നല്ലാതെ ഒരു നടപടിയും കമ്മീഷന്റെ ഭാഗത്ത് നിന്നുണ്ടാവുന്നില്ല. ഹാദിയയെ സന്ദർശിക്കാൻ പോയ ഫേസ്‌ബുക്ക് കൂട്ടായ്മയിലെ അംഗങ്ങളോട് എന്നെ രക്ഷിക്കണമെന്ന് പറഞ്ഞ് കരഞ്ഞ ഹാദിയയെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നിട്ടും മനുഷ്യവകാശ കമ്മീഷൻ തുടരുന്ന നിസ്സംഗത ദുരൂഹമാണ്.
ഇഷ്ടപ്പെട്ട മതം സ്വീകരിച്ചതിന്റെ പേരിൽ ആഴ്ചകളോളം വീട്ടു തടങ്കലിലിട്ട് പീഡിപ്പിക്കുന്ന സംഭവത്തോട് പുരോഗമന കേരളം സ്വീകരിക്കുന്ന മൗനവും അത്യന്തം അപകടകരമാണ്. ഒരു ഇന്ത്യൻ പൗരന് ഭരണഘടന നൽകുന്ന മുഴുവൻ അവകാശങ്ങളും പരസ്യമായി ലംഘിക്കുന്ന സാഹചര്യമുണ്ടായിട്ടും അതിലിടപെടാൻ മനുഷ്യവകാശ കമ്മീഷൻ മടിച്ച് നിൽക്കുന്നത് കമ്മീഷനിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടാൻ മാത്രമേ ഉപകരിക്കൂ. അവകാശ ലംഘനങ്ങൾ നേരിടുന്ന ജനങ്ങളുടെ മതവും ജാതിയും രാഷ്ട്രീയവുമൊക്കെ നോക്കി ഇടപെടുന്ന ഒന്നായി മനുഷ്യവകാശ കമ്മീഷൻ മാറരുത്. കമ്മീഷൻ ഹാദിയ കേസിൽ തുടരുന്ന അലംഭാവം അവസാനിപ്പിക്കണം.
ഹാദിയ കേസിൽ ഉത്തരവുകളല്ല നടപടികളാണ് വേണ്ടത്. മനുഷ്യവകാശ കമ്മീഷൻ ഹാദിയയെ സന്ദർശിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് കമ്മീഷൻ ഓഫീസിനു മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ്ണ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി.അബ്ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.