കോഴിക്കോട്: ബിബിൻ വധക്കേസിൽ ഒന്നാം പ്രതി എന്നാരോപിക്കപ്പെടുന്ന ലത്തീഫിന്റെ ഭാര്യ ഷാഹിദയെ അറസ്റ്റ് ചെയ്ത സംഭവം കേരളത്തിൽ കേട്ടു കേൾവിയില്ലാത്തതാണ്. ഭർത്താവ് ചെയ്ത് എന്ന് പറയപ്പെടുന്ന കുറ്റത്തിന് ഒന്നുമറിയാത്ത ഭാര്യമാരെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ കേരളത്തിലെ ജയിലുകൾ സ്ത്രീകളെ കൊണ്ട് നിറയുമായിരുന്നു.

സംഘ്പരിവാർ പ്രവർത്തകർ പ്രതികളാകുന്ന കേസുകളിൽ കുറ്റവാളികളോട് മൃതു സമീപനം സ്വീകരിക്കുകയും ആർ.എസ്.എസ് പ്രവർത്തകർക്കെതിരായ കേസുകളിൽ പ്രതികളെന്ന ആരോപിക്കപ്പെടുന്നവരുടെ കുടുംബാഗംങ്ങളെ പോലും ക്രൂരമായി മർദ്ധിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന നടപടി കേരള പൊലീസിലെ ആർ.എസ്.എസ് വൽകരണത്തിന്റെ അവസാനത്തെ ഉദാഹരണമാണ്.

പൊലീസിലെ ആർ.എസ്.എസ്സുകാരെ കയറൂരി വിടുന്ന ഇടതു പക്ഷ സർക്കാർ, ഒരു വശത്ത് വർഗ്ഗീയ വിഷം ചീറ്റിക്കൊണ്ടിരിക്കുന്ന ശശികലന്മാരെ പോലുള്ളവരെ അഴിഞ്ഞാടാൻ അനുവദിക്കുകയും, മറുവശത്ത് ദലിത്-മുസ്ലിം സ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അടിച്ചമർത്താൻ ശ്രമിക്കുന്നു. ഹാദിയയെ വീട്ടു തടങ്കലിലിട്ടും ഷാഹിദയെ തുറങ്കിലടച്ചും മോദിയെയും ആർ.എസ്.എസ്സ്നേയും പ്രീതിപ്പെടുത്താനാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സർക്കാറും ശ്രമിക്കുന്നതെങ്കിൽ ഇതിന് കേരളം കനത്ത വില നൽകേണ്ടി വരും ഇത്തരം അനീതികൾ ഇനിയും ആവർത്തിച്ചാൽ സ്ത്രീകളുടേയും കുട്ടികളുടേയും ശക്തമായ സമര പോരാട്ടങ്ങൾക്ക് വിമൺ ഇന്ത്യ മൂവ്മെന്റ് നേതൃത്വം നൽകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് വർത്താ കുറിപ്പിലൂടെ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് കെ.കെ റൈഹാനത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഹ്റാബി, സെക്രട്ടറി ചന്ദ്രിക എന്നിവർ സംസാരിച്ചു.