കോഴിക്കോട്: അച്ചാദിൻ മോഹിപ്പിച്ച് അധികാരത്തിൽ കയറിയ മോധിയും എല്ലാം ശെരിയാക്കാമെന്ന് വാഗ്ദാനം നൽകിയ പിണറായിയും ജനങ്ങളെ വർഗീയമായി വിഘടിപ്പിച്ച് രാജ്യത്തെ അക്രമികൾക്ക് ഒറ്റുകൊടുക്കുകയാണ്.വാസ്തുശില്പകലയിൽ ലോകാൽഭുതമായ താജ്മഹലിനെ പോലും ജാതീയമായി കാണാൻ മനസ്സുള്ളവർക്ക് പട്ടിണിയാൽ പിഞ്ചുമക്കൾ മരിച്ച് വീഴുന്നത് കാണുവാൻ കണ്ണില്ലാതായിരിക്കുന്നു.

രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളായ ദളിതുകളുടെ ഐഡന്ററ്റി പോലും നഷ്ടപ്പെടുത്തുവാനുള്ള സർക്കാർ നീക്കം കുൽസിത ശ്രമങ്ങളുടെ ഭാഗമാണ്.മതസ്വാതന്ത്രത്തിന്റെ പ്രതീകമായ ഹാദിയ വിഷയത്തിൽ മൗനം പാലിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണമെന്നാവശ്യപെട്ടു കൊണ്ട് കേരളത്തിലെ എല്ലാ എംഎ‍ൽഎ മാർക്കും നിവേദനം നൽകുവാനും വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.

സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് അധ്യക്ഷത വഹിച്ച യോഗം ദേശീയ സെക്രട്ടറി ഡെയ്സി ബാലസുബ്രമണ്യൻ ഉൽഘാടനം ചെയ്തു. സുഹറാബി, ചന്ദ്രിക, മഞ്ചുഷ, മേരി പാലക്കാട്, നസീമ, ജമീല എന്നിവർ സംസാരിച്ചു.