- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാസിസത്തിനെതിരെ പോരാട്ടം ശക്തമാക്കണം: വിമൺ ഇന്ത്യാ മൂവ്മെന്റ്
കോഴിക്കോട്: സംഘ്പരിവാര ഹുങ്കുകൾക്കെതിരെ കണ്ണടച്ച് അക്രമങ്ങൾക്ക് അവസരമൊരുക്കുകയാണ് ഇടതും വലതുമെന്ന് വിമൺ ഇന്ത്യാ മുവ്മെന്റ് സംസ്ഥാന കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. ഒറ്റകെട്ടായ് നിന്ന് രാജ്യം നേരിടുന്ന യാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നതിന് പകരം ജനങ്ങളെ തമ്മിലടിപ്പിച്ച് ഫാഷിസ്റ്റുകൾക്ക് അവസരമൊരുക്കുകയാണിവർ. നാഗ്പൂരിൽ ഉയർന്ന ജാതിക്കാരുടെ സ്ഥലത്ത് നിന്ന് വിറക് ശേഖരിച്ചതിന് 12 കാരിയായ ദലിത് പെൺകുട്ടിയെ അതിക്രൂരമായി കൊന്നതും. ഞാൻ മുസ്ലിംഗളെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിന് സംഘ് പരിവാർ 20 കാരിയായ ബിരുദ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്യിപ്പിച്ചതും രാജ്യത്തിന്റെ അപകടകരമായ അവസ്ഥയെയാണ് സുചിപ്പിക്കുന്നത്. ആദിവാസികളും ദലിതുകളും മുസ്ലിംകളും വളരെ നിഷ്ഠൂരമായി അക്രമിക്കപ്പെടുന്നത് വാർത്ത പോലുമില്ലാതായിരിക്കുന്നു. എ.കെ.ജി ക്ക് വേണ്ട മുഷ്ടിയുയർത്താനും ശബ്ദമുയർത്താനും ഡിവൈഎഫ്ഐ യുടെ വനിത പ്രവർത്തകർ തയ്യാറാവുമ്പോൾ ജീവന് വേണ്ടി കേഴുന്ന നാടിന്റെ നാനാഭാഗങ്ങളിലെ പെൺകുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു വിരലെങ്കിലും ഉയർത്താൻ ഇവ
കോഴിക്കോട്: സംഘ്പരിവാര ഹുങ്കുകൾക്കെതിരെ കണ്ണടച്ച് അക്രമങ്ങൾക്ക് അവസരമൊരുക്കുകയാണ് ഇടതും വലതുമെന്ന് വിമൺ ഇന്ത്യാ മുവ്മെന്റ് സംസ്ഥാന കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. ഒറ്റകെട്ടായ് നിന്ന് രാജ്യം നേരിടുന്ന യാർത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നതിന് പകരം ജനങ്ങളെ തമ്മിലടിപ്പിച്ച് ഫാഷിസ്റ്റുകൾക്ക് അവസരമൊരുക്കുകയാണിവർ.
നാഗ്പൂരിൽ ഉയർന്ന ജാതിക്കാരുടെ സ്ഥലത്ത് നിന്ന് വിറക് ശേഖരിച്ചതിന് 12 കാരിയായ ദലിത് പെൺകുട്ടിയെ അതിക്രൂരമായി കൊന്നതും. ഞാൻ മുസ്ലിംഗളെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞതിന് സംഘ് പരിവാർ 20 കാരിയായ ബിരുദ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്യിപ്പിച്ചതും രാജ്യത്തിന്റെ അപകടകരമായ അവസ്ഥയെയാണ് സുചിപ്പിക്കുന്നത്. ആദിവാസികളും ദലിതുകളും മുസ്ലിംകളും വളരെ നിഷ്ഠൂരമായി അക്രമിക്കപ്പെടുന്നത് വാർത്ത പോലുമില്ലാതായിരിക്കുന്നു.
എ.കെ.ജി ക്ക് വേണ്ട മുഷ്ടിയുയർത്താനും ശബ്ദമുയർത്താനും ഡിവൈഎഫ്ഐ യുടെ വനിത പ്രവർത്തകർ തയ്യാറാവുമ്പോൾ ജീവന് വേണ്ടി കേഴുന്ന നാടിന്റെ നാനാഭാഗങ്ങളിലെ പെൺകുഞ്ഞുങ്ങൾക്ക് വേണ്ടി ഒരു വിരലെങ്കിലും ഉയർത്താൻ ഇവർക്കാകുന്നില്ല എന്നത് ഏറെ അത്ഭുതമുളവാക്കുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെ സംഘ്പരിവാര ഫാഷിസം രാജ്യത്ത് തിമർത്താടുമ്പോൾ നാടിന് പ്രതീക്ഷയാകേണ്ടിയിരുന്ന ഇടത്പക്ഷം ദിവ്യപുരുഷന്മാരെ സൃഷ്ടിച്ച് അനുയായികളെ അടിമകളാക്കി കൊണ്ടിരിക്കുകയാണ്.
നാടിന്റെ ഏത് പ്രതിസന്ധികളുടെയും ഇരകളാകുന്ന സ്ത്രീകളാണെന്നിരിക്കെ രാജ്യത്തെ കലാപഭൂമിയാക്കുന്ന സംഘ്പരിവാര കുബുദ്ധികളെ കരുതിയിരിക്കാൻ സ്ത്രീ സമൂഹം തയ്യാറാകേണ്ടതുണ്ട്. സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ സുഹറാബി സെക്രട്ടറിമാരായ ചന്ദ്രിക ആലപ്പുഴ, ജമീല വയനാട്, സുഫിറ കണ്ണൂർ എന്നിവർ പങ്കെടുത്തു.