തിരുവനന്തപുരം: സർക്കാർ, അർധസർക്കാർ, സ്വകാര്യമേഖലകളിൽ വനിതകൾക്ക് സംവരണമാവശ്യപ്പെട്ടുകൊണ്ട് ലോക വനിതാ ദിനത്തിൽ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ കെ.സി.റോസ്സക്കുട്ടിക്ക് വിമൺ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.കെ.റൈഹാനത്ത് നിവേദനം സമർപ്പിച്ചു. 

സ്ത്രീകൾ നേരിടുന്ന അവഗണന സർക്കാർ തലങ്ങളിൽ പോലുമുള്ളത് ലിംഗവിവേചനവും ഭരണഘടനാ ലംഘനവുമാണെന്ന് വിമൺ ഇന്ത്യാ മൂവ്‌മെന്റ് (WIM) സംസ്ഥാന പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ജനറൽ സെക്രട്ടറി സുഹ്‌റാബി, അമിതാ മുന്ന, രഹ്‌ന എന്നിവർ പ്രസിഡന്റിനെ അനുഗമിച്ചു.