തിരുവനന്തപുരം: ഡിസംബർ 10 മനുഷ്യാവകാശ ദിനത്തിൽ ഏക സിവിൽ കോഡ് മനുഷ്യാവകാശ ലംഘനം എന്ന വിഷയത്തിൽ വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന തല സെമിനാർ ആലപ്പുഴയിൽ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.കെ. റൈഹാനത്ത് പറഞ്ഞു. ആലപ്പുഴ ഈസ്റ്റ് വെനിസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 3 മണിക്ക് ആരംഭിക്കുന്ന സെമിനാർ ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ നീന കൊച്ചു വാവ ഉദ്ഘാടനം ചെയ്യും.

വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡണ്ട് കെ.കെ. റൈഹാനത്ത്, ജനറൽ സെക്രട്ടറി എൻ.കെ. സുഹറാബി, വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സീമ യഹ്യ, മുനിസിപ്പൽ കൗൺസിലർമാരായ സീനത്ത് നാസർ, രഹ്്ന റഫീഖ്, നബീസ അക്‌ബർ, സജീന ഫൈസൽ, ഇന്ദു ടീച്ചർ, എൻ.ഡബ്ല്യു.എഫ് ജില്ലാ പ്രസിഡണ്ട് സഫിയ, പ്രത്യാശ സംസ്ഥാന സെക്രട്ടറി ഷൈല നുജൂം തുടങ്ങി മത-രാഷ്്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്നും കെ.കെ. റൈഹാനത്ത് വാർത്താക്കുറിപ്പിൽ അറിയിച്ചു.