- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യു.എ.പി.എ പ്രയോഗിക്കില്ലെന്ന രാഷ്ട്രീയ തീരുമാനമെടുക്കണം: പി. അബ്ദുൽ മജീദ് ഫൈസി
കോഴിക്കോട്: കേരളത്തിൽ യു.എ.പി.എ പ്രയോഗിക്കില്ലെന്ന രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള ആർജ്ജവം കാണിക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി. വിമൺ ഇന്ത്യാ മൂവ്മെന്റ് കോഴിക്കോട് സംഘടിപ്പിച്ച മേഖല നേതൃത്വ ക്യാംപിന്റെ സമാപന സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.പി.എയുടെ ദുരുപയോഗം തടയുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവർ പറയുന്നത്. യു.എ.പി.എ ഒരു കിരാത നിയമമാണ്. അതിന്റെ ഉപയോഗം പോലും ദുരുപയോഗവും പൗരാവകാശ നിഷേധവുമാണ്. 2012 മുതൽ രജിസ്റ്റർ ചെയ്ത 162 യു.എ.പി.എ കേസുകളിൽ 42 കേസുകളാണ് ഒഴിവാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഏത് കേസുകളാണ് ഒഴിവാക്കിയതെന്ന് പറയാൻ ഡി.ജി.പി തയ്യാറായിട്ടില്ല. യു.എ.പി.എ ചുമത്തുന്നതിൽ കാണിക്കുന്ന വിവേചനം അത് ഒഴിവാക്കിയതിലുമുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു വിഭാഗമാണ് സർക്കാരിന്റെ ഇത്തരം തീരുമാനങ്ങളുടെ ദുരന്തം അനുഭവിക്കേണ്ടിവരുന്നത്. യു.എ.പി.എ നിലനിൽക്കാത്ത കേസുക
കോഴിക്കോട്: കേരളത്തിൽ യു.എ.പി.എ പ്രയോഗിക്കില്ലെന്ന രാഷ്ട്രീയ തീരുമാനമെടുക്കാനുള്ള ആർജ്ജവം കാണിക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി. അബ്ദുൽ മജീദ് ഫൈസി. വിമൺ ഇന്ത്യാ മൂവ്മെന്റ് കോഴിക്കോട് സംഘടിപ്പിച്ച മേഖല നേതൃത്വ ക്യാംപിന്റെ സമാപന സെഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.പി.എയുടെ ദുരുപയോഗം തടയുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കമുള്ളവർ പറയുന്നത്. യു.എ.പി.എ ഒരു കിരാത നിയമമാണ്. അതിന്റെ ഉപയോഗം പോലും ദുരുപയോഗവും പൗരാവകാശ നിഷേധവുമാണ്.
2012 മുതൽ രജിസ്റ്റർ ചെയ്ത 162 യു.എ.പി.എ കേസുകളിൽ 42 കേസുകളാണ് ഒഴിവാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഏത് കേസുകളാണ് ഒഴിവാക്കിയതെന്ന് പറയാൻ ഡി.ജി.പി തയ്യാറായിട്ടില്ല. യു.എ.പി.എ ചുമത്തുന്നതിൽ കാണിക്കുന്ന വിവേചനം അത് ഒഴിവാക്കിയതിലുമുണ്ടോ എന്ന് സർക്കാർ വ്യക്തമാക്കണം. സ്ത്രീകളും കുട്ടികളുമടങ്ങുന്ന വലിയൊരു വിഭാഗമാണ് സർക്കാരിന്റെ ഇത്തരം തീരുമാനങ്ങളുടെ ദുരന്തം അനുഭവിക്കേണ്ടിവരുന്നത്. യു.എ.പി.എ നിലനിൽക്കാത്ത കേസുകളിൽ യു.എ.പി.എ ചുമത്തിയ പൊലീസുകാർക്കെതിരേ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാവണമെന്നും ദലിത്, മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഒന്നിപ്പിനെ വർഗ്ഗീയതയായി കാണുന്ന രാഷ്ട്രീയത്തിനെതിരേ ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയം ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.
വിമൺ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് റൈഹാനത്ത് ടീച്ചർ അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. അബ്ദുൽ ഹമീദ് മാസ്റ്റർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ, ഡോ. സി.എച്ച്. അഷ്റഫ്, പ്രത്യാശ സെക്രട്ടറി കുന്നിൽ ഷാജഹാൻ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.
വിമൺ ഇന്ത്യാ മൂവ്മെന്റ് ജനറൽ സെക്രട്ടറി സുഹറാബി, വൈസ് പ്രസിഡന്റുമാരായ മേരി എബ്രഹാം, ലസിത ടീച്ചർ, സെക്രട്ടറി ജമീല വയനാട്, ട്രഷറർ സുഫീറ, നസീമ, മജ്ഞുഷ എന്നിവർ സംസാരിച്ചു.