കോഴിക്കോട്: ഗ്യാസ് അടക്കമുള്ള അവശ്യവസ്തുക്കളുടെ വില നിരന്തരം വർദ്ധിപ്പിച്ചു കൊണ്ട് ജനങ്ങളെ പട്ടിണി കൊണ്ട് പരീക്ഷിക്കുകയാണ് സർക്കാരെന്ന് വിമൺ ഇന്ത്യാ മൂവ്മെന്റ്. ആഹാരമെന്ന പൗരന്റെ അടിസ്ഥാന ആവശ്യം പോലും നിർവ്വഹിക്കവാൻ കഴിയാതെ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിയിടുകയാണ്. കുത്തകകൾക്ക് സൗകര്യമൊരുക്കുവാനായി പാവപ്പെട്ട ജനങ്ങളുടെ പിച്ച ചട്ടിയിൽ കയ്യിട്ട് വാരുന്ന അവസ്ഥയാണ് സംജാതമാകുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെയുള്ള ഇത്തരം അക്രമങ്ങളിൽ ജനം പീഡിപ്പിക്കപ്പെടുമ്പോൾ പ്രതിപക്ഷ പ്രതിഷേധങ്ങൾ വാക്കുകളിൽ മാത്രം ഒതുങ്ങുന്നു. ഇത്തരം ജനദ്രോഹനടപടികൾക്കെതിരേ ജനം ഒന്നിച്ച് രംഗത്തിറങ്ങണമെന്നും അവർ ആവശ്യപ്പെട്ടു.