- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുരങ്ങന്റെ ലൈംഗികാവയവത്തിൽ സ്പർശിച്ച് വീഡിയോ എടുത്ത് ഫേസ്ബുക്കിലിട്ടു; ലൈംഗിക ദുരുപയോഗത്തിന്റെ പേരിൽ യുവതിയെ മൂന്ന് വർഷം ജയിലിൽ അടച്ച് കോടതി
കൊയ്‌റോ: ഈജിപ്തിലെ ബസ്മ അഹമ്മദ് എന്ന യുവതിക്ക് ഇനി മൂന്ന് വർഷം അഴിയെണ്ണാം. കുരങ്ങനെ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന കുറ്റത്തിനാണ് മാൻസൗറ സിറ്റിയിലെ കോടതി വെള്ളിയാഴ്ച യുവതിക്കെതിരെ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ കുരങ്ങന്റെ ലൈംഗികാവയവത്തിൽ സ്പർശിച്ച് കൊണ്ട് അത് വീഡിയോയിൽ പകർത്തുകയും ഫേസ്‌ബുക്കിലിടുകയും അത് വൈറലാവുകയും ചെയ്തിരുന്നു. തുടർന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിലായിരുന്നു വൈറലായിത്തീർന്നത്. കുരങ്ങന്റെ ലൈംഗിക അവയവത്തിൽ തൊടുമ്പോൽ ബസ്മ ഉച്ചത്തിൽ ചിരിക്കുന്നത് വീഡിയോയിൽ കാണാം. നൈൽ ഡെൽറ്റ സിറ്റിയിലെ ഒരു പെറ്റ് ഷോപ്പിൽ വച്ചായിരുന്നു സംഭവം അരങ്ങേറിയത്. കുരങ്ങനെ ഈ വിധത്തിൽ സ്പർശിച്ച് ചുററുമുള്ളവരോട് ലൈംഗിക അർത്ഥം വച്ച് യുവതി ചിരിക്കുകയും ചെയ്തിരുന്നു. എന്നാൽ കുരങ്ങനെ അപമാനിക്കാൻ വേണ്ടി മനഃപൂർവം ചെയ്ത് പ്രവൃത്തിയല്ല ഇതെന്നാണ് കോടതിയിൽ വച്ച് യുവതി പ്രതികരിച്ചിരിക്കുന്നത്. യാഥാസ്ഥിതിക മുസ്ലിം
കൊയ്‌റോ: ഈജിപ്തിലെ ബസ്മ അഹമ്മദ് എന്ന യുവതിക്ക് ഇനി മൂന്ന് വർഷം അഴിയെണ്ണാം. കുരങ്ങനെ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന കുറ്റത്തിനാണ് മാൻസൗറ സിറ്റിയിലെ കോടതി വെള്ളിയാഴ്ച യുവതിക്കെതിരെ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ കുരങ്ങന്റെ ലൈംഗികാവയവത്തിൽ സ്പർശിച്ച് കൊണ്ട് അത് വീഡിയോയിൽ പകർത്തുകയും ഫേസ്‌ബുക്കിലിടുകയും അത് വൈറലാവുകയും ചെയ്തിരുന്നു. തുടർന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 90 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ യുവജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമിടയിലായിരുന്നു വൈറലായിത്തീർന്നത്.
കുരങ്ങന്റെ ലൈംഗിക അവയവത്തിൽ തൊടുമ്പോൽ ബസ്മ ഉച്ചത്തിൽ ചിരിക്കുന്നത് വീഡിയോയിൽ കാണാം. നൈൽ ഡെൽറ്റ സിറ്റിയിലെ ഒരു പെറ്റ് ഷോപ്പിൽ വച്ചായിരുന്നു സംഭവം അരങ്ങേറിയത്. കുരങ്ങനെ ഈ വിധത്തിൽ സ്പർശിച്ച് ചുററുമുള്ളവരോട് ലൈംഗിക അർത്ഥം വച്ച് യുവതി ചിരിക്കുകയും ചെയ്തിരുന്നു. എന്നാൽ കുരങ്ങനെ അപമാനിക്കാൻ വേണ്ടി മനഃപൂർവം ചെയ്ത് പ്രവൃത്തിയല്ല ഇതെന്നാണ് കോടതിയിൽ വച്ച് യുവതി പ്രതികരിച്ചിരിക്കുന്നത്. യാഥാസ്ഥിതിക മുസ്ലിം രാജ്യമായ ഈജിപ്തിൽ ഈ വീഡിയോ വൻ വിവാദമായിരുന്നു ഉണ്ടാക്കിയിരുന്നത്.
അറസ്റ്റ് ചെയ്ത് ബസ്മയെ തുടക്കത്തിൽ നാല് ദിവസമായിരുന്നു കസ്റ്റഡിയിൽ വച്ചിരുന്നത്. എന്നാൽ തുടർന്ന് കൂടുതൽ അന്വേഷണങ്ങൾക്കായി പബ്ലിക്ക് പ്രോസിക്യൂട്ടർമാർ കസ്റ്റഡി കാലാവധി 15 ദിവസങ്ങൾ കൂടി നീട്ടിയിരുന്നു. ബസ്മ ഇതിന് മുമ്പും ഇത്തരം കുറ്റങ്ങൾ ചെയ്തിരുന്നുവെന്നാണ് ഒഫീഷ്യലുകൾ വെളിപ്പെടുത്തുന്നത്.
യുവതി കുരങ്ങിനെ അപമാനിച്ചില്ലെന്നും മറിച്ച് അതിന്റെ പ്രതികരണങ്ങൾ നിരീക്ഷിക്കുകയായിരുന്നുവെന്നുമാണ് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചിരുന്നത്. തന്റെ അറിവോ അനുവാദമോ ഇല്ലാതെ തന്റെ സുഹൃത്ത് വീഡിയോ പകർത്തി ഫേസ്‌ബുക്കിലിടുകയായിരുന്നുവെന്നും ബസ്മ വാദിച്ചെങ്കിലും ശിക്ഷയിൽ നിന്നൊഴിവാകാൻ സാധിച്ചില്ല.