- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് എട്ട് വിമൻ ജസ്റ്റിസ് മൂവ്മെന്റ് 'വനിതാസംവരണ മെമോറിയൽ സമർപ്പിക്കുന്നു'
നിയമനിർമ്മാണ സഭകളിൽ 50% വനിതാ സംവരണം നടപ്പിലാക്കണമെന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് 'വനിതാ സംവരണ മെമോറിയൽ ' എന്ന തലക്കെട്ടിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാനതല ചർച്ചാ സംഗമം സംഘടിപ്പിക്കുന്നു.
നമ്മുടെ പാർലമെന്റിൽ 11.8 % മാത്രമാണ് വനിതാ സാന്നിധ്യം. സംസ്ഥാന നിയമ സഭയിൽ ഇത് 6% ആണ്. ഇന്ത്യൻ ജനതയുടെ 48.3% സ്ത്രീകളായിരിക്കേ പാർലമെന്റിലേയും നിയമസഭയിലേയും സ്ത്രീ പങ്കാളിത്തത്തിന്റെ കണക്ക് ജനാധിപത്യത്തിന് തന്നെ അപമാനകരമാണ്.
വനിതകളായ നിയമ സഭാസാമാജികർ പുരുഷന്മാരെക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നു എന്ന് യു.എൻ. ഒരു പഠനത്തിൽ വ്യക്തമാക്കുന്നുവെങ്കിലും നവോത്ഥാനത്തിന്റെ കുത്തക അവകാശപ്പെടുന്ന രാഷ്ട്രീയപാർട്ടികൾ പോലും ഈ കാര്യത്തിൽ നിശ്ശബ്ദരാകുന്നത് പ്രതിഷേധാർഹമാണ്. കാൽ നൂറ്റാണ്ടായി പാർലമെന്റിൽ പൊടിപിടിച്ചു കിടക്കുന്ന വനിതാ സംവരണ ബില്ലിനെ കുറിച്ച് നമുക്കറിയാം
പിന്നോക്ക വിഭാഗങ്ങളിലെ സ്ത്രീകളെക്കൂടി ഉയർത്തിക്കൊണ്ട് വരുന്നതിന് വേണ്ടി ഉപസംവരണവും ഏർപ്പെടുത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 50 ശതമാനം റിസർവേഷൻ ഏർപ്പെടുത്തിയപ്പോൾ ആണ് വലിയ സ്ത്രീ മുന്നേറ്റം ആ രംഗത്തുണ്ടായത്. ഈ രംഗത്ത് കാലങ്ങളായി നില നിൽക്കുന്ന പുരുഷമേധാവിത്വം സ്വാഭാവിക സ്ത്രീ മുന്നേറ്റത്തെ തടയുമ്പോൾ സംവരണം മാത്രമേ വഴിയുള്ളു.
ഈ ചർച്ചാസംഗമത്തിൽ പ്രൊഫസർ എം.ജെ. മല്ലിക, അജിത അന്വേഷി, വിജി പെൺകൂട്ട്, അഡ്വ ആനന്ദകനകം, പ്രൊഫസർ ഹരിപ്രിയ, ബ്രസീലിയ, ജബീന ഇർഷാദ്, സുബൈദ കക്കോടി, ചന്ദ്രിക കൊയിലാണ്ടി, സലീന ടീച്ചർ എന്നിവർ പങ്കെടുക്കും. ഈ ആവശ്യമുയർത്തുന്ന വിവിധ കലാവിഷ്കാരങ്ങൾ ഉണ്ടായിരിക്കും. മറ്റ് ജില്ലകളിലും ഇതിനോടനുബന്ധിച്ച ടേബിൾ ടോക്കുകളും ചർച്ചാസദസ്സുകളും നടക്കും.