- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്സിനായി ദുപ്പട്ട കൊണ്ടുകണ്ണുകെട്ടി പ്രലോഭിപ്പിച്ചു; കാഴ്ച മറഞ്ഞപ്പോൾ വസ്ത്രത്തിലൊളിപ്പിച്ച കത്തിയെടുത്ത് മുൻകാമുകന്റെ കഴുത്തുമുറിച്ചു; കൂട്ടിന് വന്ന പുതിയ കാമുകൻ പിന്നാലെ എത്തി മരണം ഉറപ്പാക്കി; ഡൽഹി-കത്തിഹാർ ട്രെയിനിൽ തുടങ്ങിയ ത്രികോണ പ്രണയകഥയ്ക്ക് ബോളിവുഡിനെ വെല്ലുന്ന പര്യവസാനം ഇങ്ങനെ
നോയിഡ: പ്രണയം, സെക്‌സ്, വെറുപ്പ്, പ്രതികാരം- ബോളിവുഡ് കഥയുടെ ചേരുവകൾ എല്ലാം. ത്രികോണ പ്രണയത്തിന് അന്ത്യം കുറിക്കാൻ കാമുകി മുൻ കാമുകനെ കഴുത്തറത്ത് വകവരുത്തി. ലൈംഗികബന്ധത്തിനായി ക്ഷണിച്ചുവരുത്തിയ ശേഷം മുൻകാമുകന്റെ കണ്ണുകെട്ടിയാണ് കാമുകി കടുംകൈ കാട്ടിയത്. ഇതിനെല്ലാം മുൻകാമുകന്റെ ഉറ്റസുഹൃത്ത് കൂടിയായ പുതിയ കാമുകൻ കൂട്ടുനിൽക്കുകയും ചെയ്തു. 22 കാരി സൈറയുും കാമുകൻ റഹീമും ചേർന്നാണ് മുൻ കാമുകനായ ഇസ്രാഫിലിനെ ക്രൂരമായി കൊലപ്പെടുത്തിയത്. പ്രണയത്തിന്റെയും വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും കഥ തുടങ്ങുന്നത് നാലുവർഷം മുമ്പാണ്. ഡൽഹി-കത്തിഹാർ ട്രെയിനാണ് സീൻ. യാത്രയ്ക്കിടെ എതിർ ബർത്തിലിരുന്ന അതീവ സുന്ദരിയായ സൈറയെ റഹീമും ഇസ്രാഫിലും പരിചയപ്പെട്ടു. ചിരിയും സംസാരവുമായി സൈറ രണ്ടുപേരെയും ആകർഷണവലയത്തിലാക്കി. കത്തിഹാറിലെ വീട്ടിലേക്ക് പോകാതെ ഇരുവരും സൈറയ്ക്ക് ഇറങ്ങേണ്ട മുസാഫർപൂർ സ്‌റ്റോപ്പിൽ ഇറങ്ങി. സൈറയെ വീട് വരെ അനുഗമിച്ചു. വീട്ടിലെത്തിയപ്പോഴും രണ്ടുപേരുടെയും മനസ്സിൽ, സൈറ മാത്രം. എങ്ങനെയും സൈറയുടെ പ്രണയം പിടി
നോയിഡ: പ്രണയം, സെക്‌സ്, വെറുപ്പ്, പ്രതികാരം- ബോളിവുഡ് കഥയുടെ ചേരുവകൾ എല്ലാം. ത്രികോണ പ്രണയത്തിന് അന്ത്യം കുറിക്കാൻ കാമുകി മുൻ കാമുകനെ കഴുത്തറത്ത് വകവരുത്തി. ലൈംഗികബന്ധത്തിനായി ക്ഷണിച്ചുവരുത്തിയ ശേഷം മുൻകാമുകന്റെ കണ്ണുകെട്ടിയാണ് കാമുകി കടുംകൈ കാട്ടിയത്. ഇതിനെല്ലാം മുൻകാമുകന്റെ ഉറ്റസുഹൃത്ത് കൂടിയായ പുതിയ കാമുകൻ കൂട്ടുനിൽക്കുകയും ചെയ്തു. 22 കാരി സൈറയുും കാമുകൻ റഹീമും ചേർന്നാണ് മുൻ കാമുകനായ ഇസ്രാഫിലിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
പ്രണയത്തിന്റെയും വിദ്വേഷത്തിന്റെയും പ്രതികാരത്തിന്റെയും കഥ തുടങ്ങുന്നത് നാലുവർഷം മുമ്പാണ്. ഡൽഹി-കത്തിഹാർ ട്രെയിനാണ് സീൻ. യാത്രയ്ക്കിടെ എതിർ ബർത്തിലിരുന്ന അതീവ സുന്ദരിയായ സൈറയെ റഹീമും ഇസ്രാഫിലും പരിചയപ്പെട്ടു. ചിരിയും സംസാരവുമായി സൈറ രണ്ടുപേരെയും ആകർഷണവലയത്തിലാക്കി. കത്തിഹാറിലെ വീട്ടിലേക്ക് പോകാതെ ഇരുവരും സൈറയ്ക്ക് ഇറങ്ങേണ്ട മുസാഫർപൂർ സ്‌റ്റോപ്പിൽ ഇറങ്ങി. സൈറയെ വീട് വരെ അനുഗമിച്ചു.
വീട്ടിലെത്തിയപ്പോഴും രണ്ടുപേരുടെയും മനസ്സിൽ, സൈറ മാത്രം. എങ്ങനെയും സൈറയുടെ പ്രണയം പിടിച്ചുപറ്റാനായി മൽസരം. പതിയെ പതിയെ സൈറ ഇസ്രാഫിലിനോട് അടുത്തു. അടിക്കടി ഇരുവരും കണ്ടുമുട്ടി. സൈറയ്ക്ക് ദ്വാരകയിലും, ഇസ്രാഫിലിന് നോയിഡയിലുമായിരുന്നു ജോലി. ബ്ലൂലൈൻ ബസുകൾ ഇരുവരെയും അടുപ്പിച്ചു. നല്ല സ്റ്റൈലൻ പ്രണയം അങ്ങനെ പുരോഗമിക്കുന്നതിനിടെ ആദ്യകരിനിഴൽ വീണു. രണ്ടുവർഷം മുമ്പ് ഇസ്രാഫിൽ മറ്റൊരു യുവതിയെ വിവാഹം കഴിച്ചു. ഇതോടെ റഹീം വീണ്ടു സൈറയുടെ ജീവിതത്തിലേക്ക് കടന്നുവന്നു. ഇത്തവണ കാമുകനായി. എന്നാൽ സൈറയും ഇസ്രാഫിലും ഇടയ്ക്കിടെ ലൈംഗികവേഴ്ചയ്ക്കായി കണ്ടുമുട്ടാറുണ്ടായിരുന്നു. ഇക്കാര്യം റഹീമിന് അറിയാമായിരുന്നില്ല താനും. എന്നാൽ, റഹീമിനോട് മാനസികമായി കൂടുതൽ അടുത്തതോടെ, ഇസ്രാഫിലിനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായി സൈറയ്ക്ക്. ഇതോടെ ത്രികോണപ്രമം കീഴ്‌മേൽ മറിഞ്ഞു.
വെള്ളിയാഴ്ച ദ്വാരകയിൽ പിടിയിലായ ശേഷം എല്ലാകാര്യങ്ങളും സൈറ പൊലീസിനോട് തുറന്നുപറഞ്ഞു. സൈറയുമായുള്ള ലൈംഗിക ബന്ധം തുടരാൻ വേണ്ടി ഇസ്രാഫിൽ ബ്ലാക്കമെയിലിങ്ങിന് ശ്രമിച്ചിരുന്നു. റഹീമിനോട് തങ്ങളുടെ ലൈംഗിക വേഴ്ചകൾ തുറന്നുപറയുമെന്ന ഇസ്രാഫിലിന്റെ ഭീഷണിയാണ് സൈറയെ പ്രകോപിപ്പിച്ചത്. ഓഗസ്‌ററ് 31 ന് സൈറ റഹാമിനെ വിളിച്ചു. കത്തിഹാറിൽ നിന്ന് ആനന്ദ് വിഹാറിലേക്കുള്ള നോർത്ത് ഈസ്റ്റ് എക്‌സപ്രസിൽ റഹീം കയറി. സെപ്റ്റംബർ രണ്ടിന് ഗ്രീൻപാർക്ക് മെട്രോ സ്‌റ്റേഷനിൽ വച്ച് സൈറയെ കണ്ടുമുട്ടി. അവിടെ വച്ച് എല്ലാം ആസൂത്രണം ചെയ്തു. ഒരുകത്തി വാങ്ങാൻ റഹീം സൈറയോട് പറഞ്ഞു. അന്നുരാത്രി നോയിഡ സിറ്റി സെന്റർ മെട്രോ സ്‌റ്റേഷനിലെത്താൻ ഓട്ടോ ഡ്രൈവറായ ഇസ്രാഫിലിനോട് ആവശ്യപ്പെട്ടു. കാമമോഹിതനായ ഇസ്രാഫിൽ ഒട്ടും സംശയിച്ചില്ല.
രാത്രി എട്ടുമണിക്ക് ശേഷമാണ് സൈറയും ഇസ്രാഫിലും തമ്മിൽ കണ്ടുമുട്ടിയത്. സൈറ ഇസ്രാഫിലിന്റെ ഓട്ടോയിൽ കയറി നോയിഡ എക്സ്‌പ്രസ് വേയിലേക്ക് പോയി. റഹീം ഒരുവാടകഓട്ടോയിൽ ഇവരെ പിന്തുടർന്നു. അഡ്വന്ത് ബിസിനസ് പാർക്കിനടുത്തുള്ള ആളൊഴിഞ്ഞ സർവീസ ലെയിനിൽ ഇസ്രാഫിൽ വണ്ടി നിർത്തി. റോഡരികിലുള്ള കുറ്റിക്കാട്ടിലേക്ക് സൈറ ഇസ്രാഫിലിനെ കൂട്ടിക്കൊണ്ടുപോയി. ദുപ്പട്ട കൊണ്ട് ഇസ്രാഫിലിന്റെ കണ്ണുകെട്ടി. ലൈംഗിക വേഴ്ചയ്ക്കാണെന്ന് കരുതി ഇസ്രാഫിൽ എല്ലാം സൈറ പറഞ്ഞതുപോലെ അനുസരിച്ചു. കണ്ണുകെട്ടിയ ഉടൻ സൈറ വസ്ത്രത്തിൽ ഒളിപ്പിച്ചുവച്ച കത്തിയെടുത്ത് ഇസ്രാഫിലിന്റെ കഴുത്ത് മുറിച്ചു.
ഈ സമയത്ത് ഓട്ടോ അൽപം അകലെ നിർത്തിയിട്ട റഹീം പതിയെ സംഭവസ്ഥലത്തേക്ക് വന്നു. പലതവണ ഇസ്രാഫിലിനെ ആഞ്ഞുകുത്തിയ സൈറ ഒരുകല്ലുകൊണ്ട് തലയ്ക്കടിച്ച് മരണം ഉറപ്പുവരുത്തി. ഇസ്രാഫിലിന്റെ ഓട്ടോയിൽ കയറി രണ്ടുപേരും സ്ഥലം വിട്ടു സൈറ ദ്വാരകയിലേക്ക് മടങ്ങി. റഹീം വിമാനത്തിൽ പട്‌നയിലേക്കും. ഇസ്രാഫിലിനെ കാണാനില്ലെന്ന ഭാര്യ പരാതി പറഞ്ഞതിനെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ദുപ്പട്ട കൊണ്ടുകണ്ണുകെട്ടിയ നിലയിലായതുകൊണ്ട് ഒരു സ്ത്രീയുടെ സാന്നിധ്യം കൊലപാതകത്തിൽ പൊലീസ് സംശയിച്ചു. സം്ഭവസ്ഥലത്ത് നിന്ന് ഇസ്രാഫിലിന്റെ പഴ്‌സ് കണ്ടെത്തി. അന്വേഷണം തുടർന്നപ്പോൾ, സെപ്റ്റംബർ രണ്ടിന് മൂവരുടെയും മൊബൈൽ ടവർ ലൊക്കേഷൻ ഒരേ സ്ഥലത്തെന്ന് കണ്ടെത്തി.
നിരന്തരനിരീക്ഷണത്തിനൊടുവിൽ, റഹീമിനെ എക്സ്രപ്രസ് വേ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഹൻസ് രാജ് ബദോറിയ അറസ്റ്റ ചെയ്തു. അതിനിടെ ദ്വാരകയിൽ മറ്റൊരു പൊലീസ് സംഘം സൈറയെയും പിടികൂടി. വീടുകളിൽ അടുക്കള ജോലിക്കാരിയായി കഴിയുകയായിരുന്നു സൈറ. ഇസ്രാഫിലിന്റെ ഭാര്യ നൽകിയ പരാതിയിൽ സൈറയെ സംശയിക്കുന്നതായി സൂചിപ്പിച്ചിരുന്നു. എല്ലാ പഴുതും അടച്ചുള്ള അന്വേഷണത്തിന് ശേഷമായിരുന്നു അറസ്റ്റ്.