കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെന്റർ കേന്ദ്ര സമിതി സംഘടിപ്പിക്കുന്ന വനിത സംഗമം വെള്ളിയാഴ്ച (ജനുവരി 26) വൈകുന്നേരം 6 മണിക്ക് ഫർവാനിയയിലെ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടക്കും.

സംഗമത്തിൽ എന്റെ ലോകം, എന്റെ ദൗത്യം എന്ന വിഷയത്തിൽ ഐ.എസ്.എം വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതിയുടെ ഡയറക്ടർ ടി.പി ഹുസൈൻ കോയ കടലുണ്ടി സംസാരിക്കും.

രണ്ടാം സെഷനിൽ ഡോ. ജസ്ല സഫറുൽ ഹഖ് നല്ല കുടുംബം എന്ന വിഷയത്തിൽ ക്ലാസെടുക്കും. സംഗമത്തിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങൾക്ക് വിളിക്കുക. 99060684