- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീലച്ചിത്രങ്ങൾ കണ്ടാൽ പുരുഷനു താൽപര്യം കൂടും; നന്നായി ഉറങ്ങിയാൽ സ്ത്രീക്കും: മികച്ച ലൈംഗിക ബന്ധത്തിന്റെ പൊരുൾ കണ്ടെത്തി പുതിയ പഠനം
ലണ്ടൻ: മികച്ച ലൈംഗികാനുഭവമാണ് എല്ലാ പങ്കാളികളും ഇഷ്ടപ്പെടുന്നത്. എന്നാൽ താൽപര്യമുണ്ടായിരിക്കുക എന്നത് ലൈംഗിക ബന്ധത്തിൽ പ്രധാനമാണ്. പങ്കാളികൾ ഇരുവരുടേയും മനസ്സാന്നിധ്യമില്ലാത്ത വിരസമായ ബന്ധങ്ങൾ ലൈംഗിക ജീവിതത്തെ തന്നെ താറുമാറാക്കും. സ്ത്രീക്കും പുരുഷനും ലൈംഗിക താൽപര്യം വർധിപ്പിക്കുന്ന ഘടകങ്ങളെ കുറിച്ച് പല പഠനങ്ങളും നടന്നിട
ലണ്ടൻ: മികച്ച ലൈംഗികാനുഭവമാണ് എല്ലാ പങ്കാളികളും ഇഷ്ടപ്പെടുന്നത്. എന്നാൽ താൽപര്യമുണ്ടായിരിക്കുക എന്നത് ലൈംഗിക ബന്ധത്തിൽ പ്രധാനമാണ്. പങ്കാളികൾ ഇരുവരുടേയും മനസ്സാന്നിധ്യമില്ലാത്ത വിരസമായ ബന്ധങ്ങൾ ലൈംഗിക ജീവിതത്തെ തന്നെ താറുമാറാക്കും. സ്ത്രീക്കും പുരുഷനും ലൈംഗിക താൽപര്യം വർധിപ്പിക്കുന്ന ഘടകങ്ങളെ കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. ഈക്കൂട്ടത്തിൽ ഏറ്റവുമൊടുവിൽ പുറത്തുവന്ന ഒരു പഠനം രസകരവും എന്നാൽ പലർക്കും അംഗീകരിക്കാൻ പറ്റാത്തതുമായ ചില കണ്ടെത്തലുകൾ നടത്തിയിരിക്കുന്നു. സ്ത്രീകൾ നല്ല രാത്രിയുറക്കം ലഭിച്ചാൽ ലൈംഗിത താൽപര്യം 14 ശതമാനം വരെ വർധിക്കുമെന്നാണ് ഒരു കണ്ടെത്തൽ. ഇത് അംഗീകരിക്കുന്നതിൽ ആർക്കും വലിയ പ്രശനങ്ങളില്ല.
എന്നാൽ പുരുഷന്മാർക്ക് താൽപര്യം കൂട്ടണമെങ്കിൽ നീലച്ചിത്രങ്ങൾ കാണമെന്ന കണ്ടത്തിലിനോട് എല്ലാവർക്കും യോജിക്കാനാകുന്നില്ല. പലർക്കും ഈ കണ്ടെത്തൽ അത്ര രുചിക്കില്ലെങ്കിലും മറ്റൊരു യൂണിവേഴ്‌സിറ്റി ഗവേഷണം ഇതിനെ സാധൂകരിക്കുന്ന ഫലം പുറത്തു വിട്ടിട്ടുണ്ട്. നീലച്ചിത്രങ്ങൾ പുരുഷന്മാരുടെ സാധാരണ ലൈംഗിക ജീവതത്തിൽ താൽപര്യം കുറക്കുമെന്ന ഒരു മുൻ പഠനത്തിനു നേർ വിപരീതമാണ് പുതിയ ഗവേഷണ ഫലം.
171 മുതിർന്ന സ്ത്രീകളിൽ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗൻ മെഡിക്കൽ സ്്കൂൾ നടത്തിയ പഠനത്തിലാണ് നല്ല രാത്രിയുറക്കം സ്ത്രീകൾക്ക് ലൈംഗിക താൽപര്യം കൂട്ടുമെന്ന കണ്ടെത്തൽ. ഈ പഠന ഫലം ജേണൽ ഓഫ് സെക്ഷ്വൽ മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്്. ഈ സ്ത്രീകളുടെ ഉറക്ക രീതികളും ലൈംഗികാനുഭവങ്ങളുമാണ് പ്രധാനമായും പഠന വിധേയമാക്കിയത്. ജൈവഘടനയിൽ മാറ്റമുണ്ടായതിനാൽ പുരുഷ•ാരെ ഈ പഠനത്തിൽ ഉൾപ്പെടുത്തിയില്ല. ഒരു രാത്രി നല്ല ഉറക്കം ലഭിച്ച സ്ത്രീക്ക് അടുത്ത ദിവസം ലൈംഗിക താൽപര്യം വർധിച്ചതായി ഈ പഠനത്തിൽ വ്യക്തമായി. ലൈംഗിക ബന്ധത്തിന്റെ കാര്യത്തിൽ ക്ഷീണിതരായ സ്ത്രീകളേക്കാൾ വളരെ വേഗത്തിൽ ഇവരിൽ ലൈംഗികോദ്ധാരണം സംഭവിക്കുന്നതായും പഠനത്തിൽ തെളിഞ്ഞു. അധികമായുറങ്ങുന്ന ഓരോ മണിക്കൂറിനും ഇവരുടെ ലൈംഗിക താൽപര്യം 14 ശതമാനം വരെ വർധിക്കുന്നതായി പഠനം വ്യക്തമാക്കുന്നു.
കാനഡയിലെ കോൺകോഡിയ യൂണിവേഴ്‌സിറ്റിയിലെ മനഃശ്ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണത്തിലാണ് പുരുഷന്മാർക്ക് താൽപര്യം വർധിപ്പിക്കാൻ നീലച്ചിത്രങ്ങൾ സഹായകമാകുമെന്ന കണ്ടത്തൽ. നീലച്ചിത്രം ഇതുവരെ കാണാത്ത 280 പുരുഷന്മാരേയും ആഴ്ചയിൽ 25 മണിക്കൂർ വരെ നീലച്ചിത്രം കണ്ടവരേയുമാണ് പഠനവിധേയരാക്കിയത്. ഇവരിൽ 127 പേർ സ്വന്തമായി പങ്കാളികളുള്ളവരായിരുന്നു. ഇവരുടെ കൂട്ടത്തിൽ ഹാർഡ്‌കോർ അല്ലാത്ത രതി ചിത്രങ്ങൾ കണ്ടവർക്ക് താൽപര്യം വർധിക്കുന്നതായും വേഗത്തിൽ ഉദ്ധാരണം നടക്കുന്നതായും ഈ പഠനം പറയുന്നു. കോൺകോഡിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ജിം ഫോസിന്റെ നേതൃത്വത്തിലായിരുന്നു ഈ പഠനം.