- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സുരക്ഷാ ഗാർഡുകളായി സ്ത്രീകൾ; ഇഷ്ടം പോലെ വസ്ത്രം ധരിച്ച് ബിച്ചിലൂടെ നടക്കാം; അസ്‌കർ തീരത്ത് സ്ത്രീകൾക്ക് മാത്രമായുള്ള ബീച്ച് പരിഗണനയിൽ
മനാമ: അസ്‌കർ ബിച്ചീലെത്തുന്ന സ്ത്രീകൾക്ക് ഇനി ഇഷ്ടം പോലെ വസ്ത്രം ധരിച്ച് ഉല്ലസിക്കാം. അസ്‌കർ തീരത്ത് സ്ത്രീകൾക്ക് മാത്രമായുള്ള ബീച്ച് ഒരുക്കാനൊരുങ്ങുകയാണ് അധികൃതർ. ഇവിടെ സുരക്ഷാഗാർഡുകളായി സ്ത്രീകളെ തന്നെ നിയമിക്കും. ഇതു സംബന്ധിച്ച നിർദ്ദേശം സതേൺ മുൻസിപ്പൽ കൗൺസിൽ അംഗീകരിച്ചു. ഇവിടെ ഒന്നര ദശലക്ഷം ദിനാർ ചെലവിൽ ബീച്ച് നവീകരണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് സ്ത്രീകൾക്ക് പ്രത്യേക ബീച്ച് പരിഗണിക്കുന്നത്. ഇതിന്റെ 40 ശതമാനത്തോളം ഭാഗമാണ് സ്ത്രീകൾക്കായി മാറ്റിവെക്കാൻ ഉദ്ദേശിക്കുന്നത്. കുടുംബങ്ങളിൽ നിന്നുള്ള അഭ്യർത്ഥന പരിഗണിച്ചാണിതെന്ന് കൗൺസിൽ ചെർമാൻ അഹ്മദ് അൽ അൻസാരി പറഞ്ഞു. ദുബൈയിൽ ഈയിടെ സ്ത്രീകൾക്ക് മാത്രമായുള്ള ബീച്ച് വന്നിട്ടുണ്ട്. ഇവിടെ തന്നെ ശേഷിക്കുന്ന 60ശതമാനം വരുന്ന പ്രദേശത്ത് പുരുഷന്മാർക്കും പ്രവേശിക്കാം. സ്ത്രീകൾക്ക് കൂടുതൽ സ്വകാര്യതയുള്ള ഇടം എന്നതുമാത്രമാണ് ഉദ്ദേശിക്കുന്നത്. രണ്ടു ബീച്ചുകൾക്കിടയിൽ മറ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. റിഫയിലെ പ്രിൻസ് ഖലീഫ ഗ്രാന്റ് പബ്‌ളിക് പാർക്കിൽ സ്
മനാമ: അസ്‌കർ ബിച്ചീലെത്തുന്ന സ്ത്രീകൾക്ക് ഇനി ഇഷ്ടം പോലെ വസ്ത്രം ധരിച്ച് ഉല്ലസിക്കാം. അസ്‌കർ തീരത്ത് സ്ത്രീകൾക്ക് മാത്രമായുള്ള ബീച്ച് ഒരുക്കാനൊരുങ്ങുകയാണ് അധികൃതർ. ഇവിടെ സുരക്ഷാഗാർഡുകളായി സ്ത്രീകളെ തന്നെ നിയമിക്കും. ഇതു സംബന്ധിച്ച നിർദ്ദേശം സതേൺ മുൻസിപ്പൽ കൗൺസിൽ അംഗീകരിച്ചു.
ഇവിടെ ഒന്നര ദശലക്ഷം ദിനാർ ചെലവിൽ ബീച്ച് നവീകരണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് സ്ത്രീകൾക്ക് പ്രത്യേക ബീച്ച് പരിഗണിക്കുന്നത്. ഇതിന്റെ 40 ശതമാനത്തോളം ഭാഗമാണ് സ്ത്രീകൾക്കായി മാറ്റിവെക്കാൻ ഉദ്ദേശിക്കുന്നത്. കുടുംബങ്ങളിൽ നിന്നുള്ള അഭ്യർത്ഥന പരിഗണിച്ചാണിതെന്ന് കൗൺസിൽ ചെർമാൻ അഹ്മദ് അൽ അൻസാരി പറഞ്ഞു. ദുബൈയിൽ ഈയിടെ സ്ത്രീകൾക്ക് മാത്രമായുള്ള ബീച്ച് വന്നിട്ടുണ്ട്.
ഇവിടെ തന്നെ ശേഷിക്കുന്ന 60ശതമാനം വരുന്ന പ്രദേശത്ത് പുരുഷന്മാർക്കും പ്രവേശിക്കാം. സ്ത്രീകൾക്ക് കൂടുതൽ സ്വകാര്യതയുള്ള ഇടം എന്നതുമാത്രമാണ് ഉദ്ദേശിക്കുന്നത്. രണ്ടു ബീച്ചുകൾക്കിടയിൽ മറ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. റിഫയിലെ പ്രിൻസ് ഖലീഫ ഗ്രാന്റ് പബ്‌ളിക് പാർക്കിൽ സ്ത്രീകൾക്ക് മാത്രമായി നിശ്ചിത സമയം ഏർപ്പെടുത്തിയതിന് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.