തിരുവനന്തപുരം: സ്ത്രീധനപീഡനത്തിനിരയായി കൊല്ലപ്പെട്ട വിസ്മയ വി. നായരുടെ ഭർത്താവ് എസ്. കിരൺകുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിട്ട സർക്കാർ നടപടി മാതൃകാപരമെന്ന് കേരള വനിതാ കമ്മിഷൻ. 'സർക്കാർ ജോലിയുണ്ടെങ്കിൽ സ്ത്രീധനം യഥേഷ്ടം ചോദിച്ചുവാങ്ങാം' എന്നു ചിന്തിക്കുന്നവർക്കുള്ള മുന്നറിയിപ്പാണ് സർക്കാരിന്റെ ഈ നടപടി.

ഔദ്യോഗിക സ്ഥാനങ്ങളിൽ ഇരിക്കുന്നവർ സാമൂഹിക പ്രതിബദ്ധതയിലൂന്നിയ ജീവിതശൈലികൾ അവലംബിക്കേണ്ടത് സമൂഹത്തിന്റെ നന്മയ്ക്ക് അന്ത്യന്താപേക്ഷിതമാണ്. മോട്ടോർവാഹന വകുപ്പിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെകടറായിരുന്ന കിരൺകുമാറിനെതിരേ കഴിഞ്ഞ ജൂൺ 21-നാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്