- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസബയിൽ സ്ത്രീവിരുദ്ധ പരാമർശമെന്ന ആരോപണത്തിൽ വനിതാ കമ്മീഷന്റെ നോട്ടീസ്; സംവിധായകൻ നിതിൻ രഞ്ജി പണിക്കരും നിർമ്മാതാവ് ആലീസ് ജോർജും നായകൻ മമ്മൂട്ടിയും വിശദീകരണം നൽകേണ്ടി വരും
തിരുവനന്തപുരം: മെഗാതാരം മമ്മൂട്ടിയുടെ പെരുനാൾ റിലീസ് ചിത്രമായ കസബയ്‌ക്കെതിരെ നോട്ടീസയക്കുമെന്നു വനിതാ കമ്മീഷൻ. ചിത്രത്തിൽ സ്ത്രീത്വത്തെ അവഹേളിക്കുന്ന രംഗവും സംഭാഷണവുമുണ്ടെന്ന ആരോപണത്തിലാണ് നോട്ടീസ്. ചിത്രത്തിന്റെ സംവിധായകൻ നിതിൻ രഞ്ജി പണിക്കർ, നിർമ്മാതാവായ ആലീസ് ജോർജ്ജ്, നായകൻ മമ്മൂട്ടി എന്നിവർക്കാണ് നോട്ടീസ് അയക്കുന്നത്. സിനിമ കണ്ട കമ്മിഷൻ അംഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേന്ദ്ര കഥാപാത്രമായ രാജൻ സക്കറിയ എന്ന കഥാപാത്രം സ്ത്രീപദവിയെ ഇടിച്ചുതാഴ്‌ത്തുകയും അന്തസിനു ഹാനിവരുത്തുകയും ചെയ്യുന്ന തരത്തിൽ സംസാരിക്കുന്നുവെന്നാണ് ആക്ഷേപം. ഇതാണ് പരാതിയായി വനിതാ കമ്മിഷൻ മുമ്പാകെ എത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന് കത്തു നൽകാൻ കമ്മിഷൻ തീരുമാനിച്ചു. ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് താരസംഘടനയായ അമ്മയോടും മാക്ടയോടും ആവശ്യപ്പെടാനും ഇന്ന് ചേർന്ന കമ്മിഷൻ യോഗം തീരുമാനിച്ചു.
തിരുവനന്തപുരം: മെഗാതാരം മമ്മൂട്ടിയുടെ പെരുനാൾ റിലീസ് ചിത്രമായ കസബയ്‌ക്കെതിരെ നോട്ടീസയക്കുമെന്നു വനിതാ കമ്മീഷൻ. ചിത്രത്തിൽ സ്ത്രീത്വത്തെ അവഹേളിക്കുന്ന രംഗവും സംഭാഷണവുമുണ്ടെന്ന ആരോപണത്തിലാണ് നോട്ടീസ്.
ചിത്രത്തിന്റെ സംവിധായകൻ നിതിൻ രഞ്ജി പണിക്കർ, നിർമ്മാതാവായ ആലീസ് ജോർജ്ജ്, നായകൻ മമ്മൂട്ടി എന്നിവർക്കാണ് നോട്ടീസ് അയക്കുന്നത്. സിനിമ കണ്ട കമ്മിഷൻ അംഗം നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കേന്ദ്ര കഥാപാത്രമായ രാജൻ സക്കറിയ എന്ന കഥാപാത്രം സ്ത്രീപദവിയെ ഇടിച്ചുതാഴ്‌ത്തുകയും അന്തസിനു ഹാനിവരുത്തുകയും ചെയ്യുന്ന തരത്തിൽ സംസാരിക്കുന്നുവെന്നാണ് ആക്ഷേപം. ഇതാണ് പരാതിയായി വനിതാ കമ്മിഷൻ മുമ്പാകെ എത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന രംഗങ്ങളും സംഭാഷണങ്ങളും ഒഴിവാക്കാൻ ജാഗ്രത പുലർത്തണമെന്ന് ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന് കത്തു നൽകാൻ കമ്മിഷൻ തീരുമാനിച്ചു.
ഇത്തരം കാര്യങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് താരസംഘടനയായ അമ്മയോടും മാക്ടയോടും ആവശ്യപ്പെടാനും ഇന്ന് ചേർന്ന കമ്മിഷൻ യോഗം തീരുമാനിച്ചു.