ന്യൂഡൽഹി: കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് ജന്തർമന്ദറിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. കോൺഗ്രസ് പ്രവർത്തകരും വനിത പ്രവർത്തകർക്ക് പിന്തുണയുമായി എത്തി. പാർലമെന്റിൽ നിന്നും മുതിർന്ന നേതാവ് ദിഗ് വിജയ് സിങ് ഉൾപ്പടെയുള്ള നേതാക്കളും സമരമുഖത്ത് എത്തി. സംഘർഷത്തിൽ ചില പ്രവർത്തകർക്ക് പരിക്കേറ്റു. വ്യാപം അഴിമതിയിൽ പ്രതിഷേധിച്ച് ഭോപ്പാലിലും മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.