- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: ബലാത്സംഗ ഇര എന്ന പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻഖാൻ ഈമാസം 29 ന് ഹാജരാകാൻ മഹാരാഷ്ട്ര വനിതാ കമ്മീഷന്റെ നോട്ടീസ്. പുതിയ സിനിമ സുൽത്താനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തിലായിരുന്നു വിവാദ പരാമർശം. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞപ്പോൾ താൻ ബലാത്സംഗ ഇരയെപ്പോലെയായി എന്ന പരാമർശമായിരുന്നു വിവാദമായത്. സൽമാൻ പരാമർശം പിൻവലിക്കണമെന്നും മാപ്പു പറയണമെന്നും ഇന്നലെ വനിതാകമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. വിവാദ പരാമർശത്തിൽ മാപ്പു പറയാൻ ഏഴു ദിവസത്തെ സമയമാണ് കമ്മീഷൻ നൽകിയിരിക്കുന്നത്. പരാമർശത്തിന് പിന്നാലെ താരത്തിന് സാമൂഹ്യമാദ്ധ്യമങ്ങളിൽ രൂക്ഷമായ വിമർശനം നേരിടേണ്ടി വന്നിരുന്നു.

Next Story