- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ സ്ത്രീകളുടെ മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതായി റിപ്പോർട്ട്; നഷ്ടപ്പെടുന്ന ഫോട്ടോ ഉപയോഗിച്ച് ബ്ലാക്ക് മെയ്ലിങ്; സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം
ഖത്തറിൽ മലയാളികൾ ഉൾപ്പെട്ട സ്ത്രീ സമൂഹത്തിന് ആശങ്ക സൃഷ്ടിച്ച് ഹാക്കർമാർ രംഗത്ത്. രാജ്യത്ത് ഡസൺ കണക്കിന് സ്ത്രീകളുടെ മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടതായാണ് പരാതി ഉയരുന്നത്. ഇതേ തുടർന്ന് ആഭ്യന്തരമന്ത്രാലയം സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രധാനമായും സോഷ്യൽമീഡിയയലൂടെ പങ്ക് വയ്ക്കുന്ന
ഖത്തറിൽ മലയാളികൾ ഉൾപ്പെട്ട സ്ത്രീ സമൂഹത്തിന് ആശങ്ക സൃഷ്ടിച്ച് ഹാക്കർമാർ രംഗത്ത്. രാജ്യത്ത് ഡസൺ കണക്കിന് സ്ത്രീകളുടെ മൊബൈൽ ഫോണുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെട്ടതായാണ് പരാതി ഉയരുന്നത്. ഇതേ തുടർന്ന് ആഭ്യന്തരമന്ത്രാലയം സുരക്ഷ ഉറപ്പാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രധാനമായും സോഷ്യൽമീഡിയയലൂടെ പങ്ക് വയ്ക്കുന്ന ഫോട്ടോകൾ നഷ്ടപ്പെടുന്നതാണ് പ്രധാനപ്രശ്‌നമായി ഉയരുന്നത് കഴിഞ്ഞ ഒരാഴ്‌ച്ചയിൽ 33 സ്ത്രീകളാണ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട് ചെയ്തിരിക്കുന്നത്. ചിലർക്ക് ഫോട്ടോകൾ ഉപയോഗിച്ച് ബ്ലാക്‌മെയിലിനിങ്ങിനും വിധേയമാകേണ്ടി വന്നിട്ടുണ്ട്. വാട്‌സ് അപ് , ഇൻസ്റ്റഗ്രാം എന്നിവയും ഹാക്ക് ചെയ്യപ്പെടുന്നതിൽ ഉൾപ്പെടുന്നു.
ഓൺലൈനായി വ്യക്തി വിവരങ്ങൾ പുറത്ത് വിടാതിരിക്കുക, ഓരേ പാസ് വേർഡ് തന്നെ എല്ലാ അക്കൗണ്ടുകൾക്കും ഉപയോഗിക്കാതിരിക്കുക രണ്ട് സ്റ്റെപുള്ള വെരിഫിക്കേഷൻ സജ്ജീകരിക്കുക പാസ് വേർഡും മൊബൈൽ നമ്പറും ഉപയോഗിക്കുക, അറിയാത്ത ലിങ്കുകൾ തുറന്ന് നോക്കാതിരിക്കുക. ഹാക്ക് ചെയ്തതായി സംശയം തോന്നിയാൽ ഉടനെ പാസ് വേർഡ് മാറ്റുക. തുടർന്ന് സൈൻ ഔട്ട് ചെയ്യുക. ഹാക്കർമാരെ പിടികൂടാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.