- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വിറ്റ്സർലണ്ടിൽ വനിതകളുടെ റിട്ടയർമെന്റ് പ്രായം 65 ആക്കി ഉയർത്തിയേക്കും; പദ്ധതിക്ക് പാർലമെന്ററി കമ്മീഷന്റെ പിന്തുണ
സൂറിച്ച്: രാജ്യത്ത് വനിതകളുടെ റിട്ടയർമെന്റ് പ്രായം 65 ആക്കി ഉയർത്താനുള്ള ഇന്റീരിയർ മിനിസ്റ്റർ അലെയ്ൻ ബെർസെറ്റിന്റെ പദ്ധതിക്ക് പാർലമെന്ററി കമ്മീഷൻ പിന്തുണ പ്രഖ്യാപിച്ചു. നിലവിൽ 64 ആണ് സ്ത്രീകളുടെ റിട്ടയർമെന്റ് പ്രായം. അതേസമയം പുരുഷന്മാരുടെ റിട്ടയർമെന്റ് പ്രായം നിലവിലുള്ള 65 ആയി തന്നെ തുടരും. ഇക്കാര്യത്തിൽ മാറ്റമൊന്നും മന്ത്രി ശുപ
സൂറിച്ച്: രാജ്യത്ത് വനിതകളുടെ റിട്ടയർമെന്റ് പ്രായം 65 ആക്കി ഉയർത്താനുള്ള ഇന്റീരിയർ മിനിസ്റ്റർ അലെയ്ൻ ബെർസെറ്റിന്റെ പദ്ധതിക്ക് പാർലമെന്ററി കമ്മീഷൻ പിന്തുണ പ്രഖ്യാപിച്ചു. നിലവിൽ 64 ആണ് സ്ത്രീകളുടെ റിട്ടയർമെന്റ് പ്രായം. അതേസമയം പുരുഷന്മാരുടെ റിട്ടയർമെന്റ് പ്രായം നിലവിലുള്ള 65 ആയി തന്നെ തുടരും. ഇക്കാര്യത്തിൽ മാറ്റമൊന്നും മന്ത്രി ശുപാർശ ചെയ്തിട്ടില്ല.
അടുത്ത നാലു വർഷത്തിനുള്ളിലായിരിക്കും സ്ത്രീകളുടെ റിട്ടയർമെന്റ് പ്രായം 65 ആക്കി ഉയർത്തുക. സ്ത്രീകളുടെ റിട്ടയർമെന്റ് പ്രായം 65 ആക്കി ഉയർത്തുന്നതോടെ വന്നു ചേരുന്ന അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി രാജ്യത്തെ സെയിൽസ് ടാക്‌സിൽ വർധന വരുത്താനും മന്ത്രി ശുപാർശ ചെയ്തിട്ടുണ്ട്. 2015- 2030 കാലയളവിൽ സെയിൽസ് ടാക്‌സ് 1.5 ശതമാനം വർധിപ്പിക്കാനാണ് ശുപാർശ ചെയ്തിട്ടുള്ളത്. നിലവിൽ മിക്ക സാധനങ്ങൾക്കും സർവീസിനും എട്ടു ശതമാനമാണ് നികുതി. എന്നാൽ മൂന്നു ഘട്ടങ്ങളിലായി സെയിൽസ് ടാക്‌സ് ഒരു ശതമാനം വർധിപ്പിക്കാനാണ് സെനറ്റിന്റെ പബ്ലിക് ഹെൽത്ത് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്.
നാഷണൽ പെൻഷൻ പദ്ധതിയിൽ ചില വെട്ടിച്ചുരുക്കലുകൾ നടത്താനും കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. മന്ത്രിയുടെ ശുപാർശകൾക്ക് പാർലമെന്ററി കമ്മീഷൻ അനുമതി നൽകിയാലും പിന്നീട് സ്വിസ് ജനതയ്ക്കു മുമ്പിൽ അഭിപ്രായ വോട്ടെടുപ്പ് നടത്തിയശേഷം മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂ.