- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വളർത്തുനായ്ക്കൾക്ക് ചപ്പാത്തി ഉണ്ടാക്കി നൽകുന്നതിനെ ചൊല്ലി തർക്കം; 25 കാരൻ സഹോദരിയെ വെടിവെച്ചുകൊന്നു
മീററ്റ്: വളർത്തു നായ്ക്കൾക്ക് ചപ്പാത്തി ഉണ്ടാക്കി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് സഹോദരിയെ വെടിവെച്ചു കൊന്നു. ഉത്തർപ്രദേശിലെ ഭവൻപൂർ മേഖലയിലാണ് സംഭവം. അശിഷിന് 20 ഓളം നായ്ക്കളുണ്ട്. അവയെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് 23 കാരിയായ സഹോദരി പരുളുമായി തർക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു.
സംഭവ ദിവസം നായ്ക്കൾക്ക് ചപ്പാത്തി ഉണ്ടാക്കാൻ അശിഷ് സഹോദരിയോട് ആവശ്യപ്പെട്ടു. നിരസിച്ച ഉടനെ വെടിവെക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലയിലും നെഞ്ചിലുമാണ് വെടിയേറ്റത്. അശിഷ് തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്.
വളർത്തു നായ്ക്കളെ ചൊല്ലി അശിഷും സഹോദരിയും തമ്മിൽ തർക്കവും ബഹളവും പതിവായിരുന്നെന്ന് അയൽവാസികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത അശിഷിനെ റിമാന്റ് ചെയ്തു.
Next Story