- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉച്ചയൂണിനെത്തിയ ഭർത്താവുമായി വാക്കുതർക്കം; ദേഷ്യം വന്ന് ഭർത്താവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞുടച്ചു; വിഷമം സഹിക്കവയ്യാതെ കുളിമുറിയിൽ കയറി ഭാര്യ ജീവനൊടുക്കി; പിതാവിന്റെ പരാതിയിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ പൊലീസ് കേസ്
കോതമംഗലം: ഭർത്താവ് മൊബൈൽ എറിഞ്ഞുടയ്ക്കുകയും ശകാരിക്കുകയും ചെയ്തതിന് പിന്നാലെ യുവതി തൂങ്ങിമരിച്ചു. പിതാവിന്റെ പരാതിയിൽ ഭർത്താവിനും ഭർതൃമാതാവിനും എതിരെ പൊലീസ് കേസെടുത്തു. അശമന്നൂർ മേതല കനാൽപാലം വിച്ചാട്ട് പറമ്പിൽ അലിയാരിന്റെ മകൾ സുമി മോളാണ് (30) ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ചത്.
ഭർത്താവ് പോത്താനിക്കാട് വെട്ടിത്തറ പാലക്കുന്നേൽ ഫൈസൽ, മാതാവ് ഫാത്തിമ എന്നിവരെ പ്രതി ചേർത്താണ് പോത്താനിക്കാട് പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്. ഒന്നര വർഷം മുമ്പ് ഫാത്തിമയുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ 4 വർഷത്തോളം മകൾ വീട്ടിലായിരുന്നെന്നും ഫൈസലിന്റെ പിതാവ് മരണപ്പെട്ട ശേഷമാണ് ഭർത്തൃഗ്രഹത്തിലേയ്ക്ക് തിരിച്ചുപോരുന്നതെന്നും ഇതിന് ശേഷവും മകളെ ഫൈസലും മാതാവും പലതരത്തിലും ബുദ്ധിമുട്ടിച്ചെന്നും ഇതെത്തുടർന്നുള്ള വിഷമത്തിലാണ് മകൾ ആത്മഹത്യ ചെയ്തെന്നും സുമിയുടെ പിതാവ് അലിയാർ പറയുന്നു.
അലിയാരിന്റെ മൊഴിപ്രകാരമാണ് സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കേസിൽ നടപടികൾ തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഏഴും നാലും രണ്ടും വയസുള്ള കുട്ടികൾ മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു കുളിക്കാനെന്നും പറഞ്ഞ് മുറയിൽക്കയറി കതകടച്ച ശേഷം സുമിമോൾ ജീവനൊടുക്കിയത്.
ഏറെ നേരം കഴിഞ്ഞിട്ടും ഉമ്മ മുറിയിൽ നിന്നും പുറത്തുവരാത്തതിനെത്തുടർന്ന് മൂത്തകുട്ടി കതകിൽ മുട്ടുകയും ഉച്ചത്തിൽ വിളിക്കുകയും ചെയ്തരുന്നു. പ്രതികരണം ഇല്ലാതായതോടെ കുട്ടി അയൽവീട്ടിലെത്തി വിവരം പറയുകയും അവർ ഫൈസലിനെ വിവരം അറിയിക്കുകയും ചെയ്തു.ഇതുപ്രകാരം സമീപത്ത് ജോലി ചെയ്തിരുന്ന ഫൈസൽ ഉടൻ വീട്ടിലെത്തി കതക് ചവിട്ടിത്തുറക്കുകയും കഴുത്തിൽ കയർകുരുക്കി തൂങ്ങിയ നിലയിൽ സുമിയെ കണ്ടെത്തുകയുമായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവ ദിവസം ഉച്ചക്ക് ജോലി സ്ഥലത്തുനിന്നും ഫൈസൽ ചോറുണ്ണാൻ വീട്ടിൽ എത്തിയപ്പോൾ വാക്കുതർക്കത്തിൽ ഏർപ്പെടുകയും സുമിയുടെ കൈയിലിരുന്ന ഫോൺ വാങ്ങി തറയിൽ എറിഞ്ഞ് ഉടയ്ക്കുകയും ചെയ്തിരുന്നു. ഇത് സുമിയെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. തുടർന്ന് ഫോൺ നന്നാക്കിത്തരാമെന്നും മറ്റും പറഞ്ഞ് സുമിയെ ആശ്വസിപ്പിച്ച ശേഷമാണ് ഫൈസൽ ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്.ഇതിന് പിന്നാലെയായിരുന്നു സുമി ജീവനൊടുക്കിയത്.
സൗണ്ട് സിസ്റ്റം ഓപ്പേറേറ്ററായിട്ടാണ് ഫൈസൽ ജോലി ചെയ്തിരുന്നത്. ഭർതൃമാതാവുമായുള്ള ആസ്വാരസ്യത്തിന് പുറമെ ഭർത്താവിന്റെ ഭാഗത്തുനിന്നുള്ള അവഗണനയും ശകാരവും മകളെ മാനസീകമായി തകർത്തെന്നും ഇതുമൂലമുള്ള വിഷമം താങ്ങാനാവാതെയാണ് മകൾ കടുംകൈയ്ക്ക് മുതിർന്നതെന്നുമാണ് പിതാവ് അലിയാരിന്റെ ആരോപണം. മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം യുവതിയുടെ നാടായ മേതലയിൽ ഖബറടക്കി. മക്കൾ:ഷഹബൽ, ഫഹദ്, സുഫിയാൻ.
മറുനാടന് മലയാളി ലേഖകന്.