- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ രജിസ്‌ട്രേഷന് വിവാഹപൂർവ കൗൺസിലിങ് നിർബന്ധമാക്കാൻ ആലോചന; സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നത്: വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി
തിരുവനന്തപുരം: വിവാഹ രജിസ്‌ട്രേഷന് വിവാഹപൂർവ്വ കൗൺസലിങ്ങിൽ പങ്കെടുത്തുവെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ ആലോചിക്കുന്നതായി വനിതാ കമ്മീഷൻ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ലൈംഗിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വർധിപ്പിക്കുന്നതാണെന്നും കമ്മീഷൻ അധ്യക്ഷൻ പി സതീദേവി പറഞ്ഞു.
തിരുവനന്തപുരത്ത് പേരൂർക്കടയിൽ അനുപമയുടെ അറിവില്ലാതെ ദത്ത് നൽകിയ കേസിൽ അമ്മയുടെ പരാതി ലഭിച്ചതായും സതീദേവി അറിയിച്ചു. വരുന്ന അഞ്ചാം തിയതി അനുപമയുടെ കേസിൽ സിറ്റിങ് നടക്കു0. അതിന് ശേഷ0 എന്ത് നടപടിയെടുക്കണമെന്ന് കമ്മിഷൻ തീരുമാനിക്കുമെന്നും സതീദേവി അറിയിച്ചു.
പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിനെതിരായ ലൈംഗിക പീഡന പരാതിയിൽ കമ്മീഷന് പരാതി കിട്ടിയിട്ടില്ലെന്ന് വനിതാ കമ്മിഷൻ അറിയിച്ചു. മോൻസനെതിരായ പരാതിയിൽ നിലവിൽ പൊലീസ് അന്വേഷണ0 നടക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി പരാതിയില്ല. അതിനാൽ സമ ാന്തര അന്വേഷണം പരിഗണനയില്ലെന്നും പി. സതീദേവി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ