- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനെ തേച്ചൊട്ടിച്ച് ഇന്ത്യയുടെ പെൺപട; എ.എഫ്.സി. അണ്ടർ 16 വനിതാ ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ തകർപ്പൻ ജയം; എതിരില്ലാത്ത നാലു ഗോളിന് തറ പറ്റിച്ചു
ന്യൂഡൽഹി: എ.എഫ്.സി. അണ്ടർ 16 വനിതാ ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളി തറപറ്റിച്ചു. ഈ ജയത്തോടെ ഇന്ത്യയുടെ പോയിന്റ് സമ്പാദ്യം ആറായി. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് ബിയിൽ മുന്നിലാണ്. ഇരുപത്തിരണ്ടാം മിനിറ്റിൽ അവിക സിങ്ങാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. നാൽപത്തിമൂന്നാം മിനിറ്റിൽ രണ്ടാം ഗോൾ പാക് ഗോളി അയേഷയുടെ സമ്മാനമായിരുന്നു. എൺപത്തിരണ്ടാം മിനിറ്റിൽ സുനിത മുണ്ട ലീഡ് മൂന്നായി ഉയർത്തി. എൺപത്തിയെട്ടാം മിനിറ്റിൽ ശിൽക്കി ദേവി നാലാം ഗോൾ വലയിലാക്കി പട്ടിക തികച്ചു.
ന്യൂഡൽഹി: എ.എഫ്.സി. അണ്ടർ 16 വനിതാ ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളി തറപറ്റിച്ചു. ഈ ജയത്തോടെ ഇന്ത്യയുടെ പോയിന്റ് സമ്പാദ്യം ആറായി. രണ്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുള്ള ഇന്ത്യ ഗ്രൂപ്പ് ബിയിൽ മുന്നിലാണ്.
ഇരുപത്തിരണ്ടാം മിനിറ്റിൽ അവിക സിങ്ങാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. നാൽപത്തിമൂന്നാം മിനിറ്റിൽ രണ്ടാം ഗോൾ പാക് ഗോളി അയേഷയുടെ സമ്മാനമായിരുന്നു. എൺപത്തിരണ്ടാം മിനിറ്റിൽ സുനിത മുണ്ട ലീഡ് മൂന്നായി ഉയർത്തി. എൺപത്തിയെട്ടാം മിനിറ്റിൽ ശിൽക്കി ദേവി നാലാം ഗോൾ വലയിലാക്കി പട്ടിക തികച്ചു.
Next Story