വെല്ലിങ്ടൺ: വെസ്റ്റ് ഇൻഡീസിനെ സെമി ഫൈനലിൽ കീഴടക്കി ഓസ്ട്രേലിയ വനിതാ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ. വെല്ലിങ്ടണിൽ നടന്ന സെമിയിൽ വെസ്റ്റ് ഇൻഡീസിനെ 157 റൺസിനാണ് ഓസീസ് വനിതകൾ തകർത്തത്.

മഴ കാരണം 45 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് നേടി. അലീസ ഹീലിയുടെ (129) സെഞ്ചുറിയാണ് ഓസീസിനെ കൂറ്റൻ സ്‌കോറിലേക്ക് നയിച്ചത്. 85 റൺസ് എടുത്ത റേച്ചൽ ഹെയ്നസിനൊപ്പം 216 റൺസാൺ ഹീലി ഓപ്പണിങ് വിക്കറ്റിൽ കൂട്ടിച്ചേർത്തത്. 100 പന്തിൽ ഒമ്പത് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു റേച്ചലിന്റെ ഇന്നിങ്സ്.

107 പന്തിൽ 17 ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു. ഹീലിയുടെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ തന്നെ ഓസീസ് മത്സരം വരുതിയിലാക്കി. മൂന്നാമതായ ക്രീസിലെത്തിയ അഷ്ലി ഗാർഡ്നർ (12) നിരാശപ്പെടുത്തി. എന്നാൽ മെഗ്് ലാന്നിങ് (26), ബേത് മൂണി (31 പന്തിൽ 43) സഖ്യം ഓസീസിന്റെ സ്‌കോർ 300 കടത്തി. ഇരുവരും 69 റൺസ് കൂട്ടിചേരർത്തു. ചിനേല്ലെ ഹെന്റി വിൻഡീസിനായി രണ്ട് വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗിൽ വിൻഡീസ് 37 ഓവറിൽ 148ന് എല്ലാവരും പുറത്തായി. വിൻഡീസ് ക്യാപ്റ്റൻ സ്റ്റെഫാനി ടെയ്ലറാണ് (48) വിൻഡീസിന്റെ ടോപ് സ്‌കോറർ. 34 റൺസ് വീതമെടുത്ത ഡിയാൻഡ്ര ഡോട്ടിൻ, ഹെയ്ലി മാത്യൂസ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റാർക്കും രണ്ടക്കം കാണാനായില്ല. പരിക്ക് കാരണം ചിനേല്ലെ ഹെന്റി, അനിസ മുഹമ്മദ് എന്നിവർ ബാറ്റിംഗിനെത്തിയില്ല. റഷാദ വില്യംസ് (0), ഷെമെയ്ൻ ക്യാംപെല്ലെ (8), ചെഡെയ്ൻ നാഷൻ (7), കിസിയ നൈറ്റ് (0), കരിഷ്മ റാംഹറാക് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഷമിലിയ (1) പുറത്താവാതെ നിന്നു. ജെസ്സ് ജോനസെൻ ഓസീസിനായി രണ്ട് വിക്കറ്റ് നേടി