- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
വൂൾവർത്ത്‌സിൽ പ്രതിസന്ധി രൂക്ഷമായി; 800 പേർക്ക് തൊഴിൽ നഷ്ടം; കച്ചവടത്തിൽ രണ്ടു ശതമാനം ഇടിവ്
മെൽബൺ: റീട്ടെയ്ൻ ഭീമനായ വൂൾവർത്ത്‌സിൽ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് എണ്ണൂറോളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് ഉറപ്പായി. കഴിഞ്ഞ പാദത്തിൽ കച്ചവടത്തിൽ രണ്ട് ശതമാനം ഇടിവു നേരിട്ടതിനെ തുടർന്നാണ് വൂൾവർത്ത്‌സിൽ പ്രതിസന്ധി രൂക്ഷമായത്. പെട്രോൾ, ബിഗ് ഡബ്ല്യൂ സ്‌റ്റോറുകളിൽ കച്ചവടം തീരെ മോശമായതാണ് റീട്ടെയ്ൽ ഭീമനെ പ്രതിസന്ധിയിലേക്ക് ത
മെൽബൺ: റീട്ടെയ്ൻ ഭീമനായ വൂൾവർത്ത്‌സിൽ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് എണ്ണൂറോളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്ന് ഉറപ്പായി. കഴിഞ്ഞ പാദത്തിൽ കച്ചവടത്തിൽ രണ്ട് ശതമാനം ഇടിവു നേരിട്ടതിനെ തുടർന്നാണ് വൂൾവർത്ത്‌സിൽ പ്രതിസന്ധി രൂക്ഷമായത്. പെട്രോൾ, ബിഗ് ഡബ്ല്യൂ സ്‌റ്റോറുകളിൽ കച്ചവടം തീരെ മോശമായതാണ് റീട്ടെയ്ൽ ഭീമനെ പ്രതിസന്ധിയിലേക്ക് തള്ളിയത്.
കച്ചവടം മോശമാകുകയും വിറ്റുവരവ് കുറയുകയും ചെയ്ത സാഹചര്യത്തിൽ എണ്ണൂറോളം തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം അവസാനമായിരിക്കും തൊഴിലാളികളെ പിരിച്ചുവിടുകയെന്ന് വക്താവ് വെളിപ്പെടുത്തി. വൂൾവർത്ത്‌സിന്റെ കച്ചവടം മോശമാകാൻ തുടങ്ങിയപ്പോൾ തന്നെ കമ്പനി 400 പേരെ കഴിഞ്ഞ ജൂലൈയിൽ പിരിച്ചുവിട്ടിരുന്നു. ഇത്രയും പേരെ പിരിച്ചുവിട്ടപ്പോൾ തന്നെ അടുത്ത സാമ്പത്തിക വർഷം 500 മില്യണിലേറെ ഡോളറിന്റെ ലാഭം നേടാൻ കമ്പനിക്ക് സാധിച്ചുവെ്‌ന് ചീഫ് എക്‌സിക്യൂട്ടീവ് ഗ്രാന്റ് ഒബ്രിയാൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ക്രിസ്മസ് സീസണിലും ന്യൂഇയർ സമയത്തും ആഹാരസാധനങ്ങളുടേയും ലിക്വറിന്റെയും സെയിലിൽ വൻ ഇടിവാണ് സംഭവിച്ചത്. ഏപ്രിലിലും അതേ സ്ഥിതി തുടർന്നത് കമ്പനിയെ പിടിച്ചുനിർത്താൻ പറ്റാത്ത സാഹചര്യത്തിലെത്തിച്ചു. കഴിഞ്ഞ പാദത്തിൽ 15 ബില്യൺ ഡോളറിൽ താഴെയായിരുന്നു വൂൾവർത്ത്‌സിന്റെ കച്ചവടം നടന്നത്. ഫുഡ്, ലിക്വർ, പെട്രോൾ ഡിവിഷനുകലിൽ 3.3 ശതമാനം കുറവാണ് കച്ചവടം രേഖപ്പെടുത്തിയത്. ഇതിൽ തന്നെ 11.8 ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടായത്.
പെട്രോൾ വില്പനയിൽ വാല്യൂവിൽ 35 ശതമാനവും വോളിയത്തിൽ 20 ശതമാനവും ഇടിവാണ് ഉണ്ടായത്. അതേസമയം ബിഗ് ഡബ്ല്യൂവിന്റെ മൊത്തം കച്ചവടത്തിൽ നാലു ശതമാനം ഇടിവും നേരിടുകയായിരുന്നു. അതേസമയം കോൾസ്, അൽദി എന്നിവയുടെ വരവോടെയാണ് വൂൾവർത്ത്‌സിന് കച്ചവടത്തിൽ ഇത്രയേറെ മാത്സരം നേരിടേണ്ടി വന്നതെന്നും വിലയിരുത്തുന്നു. പ്രധാന എതിരാളിയായ കോൾസിന്റെ കച്ചവടത്തിൽ അഞ്ചു ശതമാനം വർധനയും കഴിഞ്ഞാഴ്ച പ്രഖ്യാപിച്ചിരുന്നു.
അടുത്ത കാലത്തായി വൂൾവർത്ത്‌സ് അതിന്റെ ഉത്പന്നങ്ങൾക്ക് വില കൂട്ടി വിറ്റത് കച്ചവടം പിന്നോക്കം പോകാൻ ഇടയായെന്നാണ് വിലയിരുത്തുന്നത്. അതേസമയം കോൾസ് താരതമ്യേന കുറഞ്ഞ നിരക്കിൽ ഉത്പന്നങ്ങൾ വിറ്റഴിക്കാനും ശ്രമിച്ചിരുന്നു. കൂടാതെ അൽദി അതിന്റെ ഉപയോക്താക്കൾക്കിടയിൽ നേടിയെടുത്ത വിശ്വാസം കസ്റ്റമേഴ്‌സിനെ അൽദിയോട് കൂടുതൽ അടുപ്പിക്കുകയും ചെയ്തു. വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ തുടങ്ങിയ മേഖലകളിൽ അൽദി ചുവടുറപ്പിക്കുകയും ചെയ്തു. ഇതും വൂൾവർത്ത്‌സിന്റെ കച്ചവടത്തിൽ കരിനിഴൽ വീഴ്‌ത്തുകയായിരുന്നു.