- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
എംപിയുടെ പേര് പാർലമെന്റിൽ ഉച്ചരിച്ചാൽ പിഴ! മുംബൈ എംപിക്ക് ഒടുവിൽ തുണയായി സ്പീക്കറുടെ റൂളിങ്; ഇനി ആർക്കും ഗോഡ്‌സെ എന്ന പേര് ധൈര്യമായി ഉപയോഗിക്കാം
ന്യൂഡൽഹി: ഗോഡ്‌സെ എന്ന വാക്കിന് പാർലിമെന്റിലുണ്ടായിരുന്ന വിലക്ക് നീക്കി ലോക്‌സഭാ സ്പീക്കർ ഉത്തരവിറക്കി. രാഷ്ട്രപിതാവിന്റെ ഘാതകന്റെ പേരായ നാഥുറാം ഗോഡ്‌സെയുടെ പേര് സഭയ്ക്കുള്ളിൽ പരാമർശിക്കുന്നതിന് 1956-ലാണ് വിലക്കേർപ്പെടുത്തിയിരുന്നത്. ഗാന്ധിജിയുടെ കൊലയാളിയായ ഗോഡ്‌സെയുടെ പേര് പരാമർശിക്കുന്നതിനുള്ള വിലക്ക് നിലനിൽക്കും. എംപിയാ
ന്യൂഡൽഹി: ഗോഡ്‌സെ എന്ന വാക്കിന് പാർലിമെന്റിലുണ്ടായിരുന്ന വിലക്ക് നീക്കി ലോക്‌സഭാ സ്പീക്കർ ഉത്തരവിറക്കി. രാഷ്ട്രപിതാവിന്റെ ഘാതകന്റെ പേരായ നാഥുറാം ഗോഡ്‌സെയുടെ പേര് സഭയ്ക്കുള്ളിൽ പരാമർശിക്കുന്നതിന് 1956-ലാണ് വിലക്കേർപ്പെടുത്തിയിരുന്നത്. ഗാന്ധിജിയുടെ കൊലയാളിയായ ഗോഡ്‌സെയുടെ പേര് പരാമർശിക്കുന്നതിനുള്ള വിലക്ക് നിലനിൽക്കും. എംപിയായ തനിക്ക് സ്വന്തം പേര് സഭയ്ക്കത്ത് ഉച്ചരിക്കാനാവാത്തതിനെ തുടർന്ന് നാസിക്കിൽ നിന്നുള്ള പാർലമെന്റംഗമായ ശിവസേന നേതാവ് ഹേമന്ദ് തുക്കാറാം ഗോഡ്‌സെ നടത്തിയ ശ്രമങ്ങളെ തുടർന്നാണ് വിലക്ക് നീങ്ങിയത്. അൺപാർലമെന്ററിയായ വാക്കുകളുടെ കൂട്ടത്തിൽ നിന്ന് ഗോഡ്‌സെയെ ഒഴിവാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടു വരികയായിരുന്നു മേഹന്ദ്.
ഈ ആവശ്യമുന്നയിച്ച് ഇരു സഭകളുടെയും അധ്യക്ഷന്മാർക്ക് ഹേമന്ദ് കത്ത് നൽകിയിരുന്നു. ഒരു എംപിയുടെ കുടുംബ പേര് പാർലമെന്റിൽ പറയുന്നത് എങ്ങനെ സഭാചട്ടങ്ങൾക്ക് വിരുദ്ധമാകും എന്നായിരുന്നു കത്തിൽ അദ്ദേഹം ഉന്നയിച്ച ചോദ്യം. തനിക്ക് ഗോഡ്‌സെ എന്ന പേര് വന്നത് തന്റെ കുറ്റമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഗോഡ്‌സെ സമുദായത്തിൽപ്പെട്ട നിരവധി പേർ മഹാരാഷ്ടയുടെ വിവിധ ഭാഗങ്ങളിലുണ്ടെന്നും താനും ഈ സമൂദായത്തിൽപ്പെട്ടയാളാണെന്നും ഹേമന്ദ് വ്യക്തമാക്കി.
'കുടംബ പേരായി ഗോഡ്‌സെ എന്ന വാക്ക് ഉപയോഗിക്കുന്നത് സഭാചട്ടങ്ങൾക്ക് വിരുദ്ധമല്ല. പേരുകളുടെ പരിഷ്‌കരിച്ച പട്ടിക പ്രകാരം നാഥുറാം ഗോഡ്‌സെയെ പരാമർശിക്കുന്നത് അൺപാർലമെന്ററി ആയിരിക്കും,' ലോക്‌സഭാ സ്പീക്കറുടെ ഉത്തരവ് വ്യക്തമാക്കുന്നു.