- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ അറുപത് വയസ് കഴിഞ്ഞ വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസ് 100 ദിനാർ ആയി ഉയർത്തിയേക്കും; വാർഷിക ഫീസ് ഇരട്ടിയാക്കുന്നതും പരിഗണനയിൽ
കുവൈത്ത് സിറ്റി: കുവൈത്തില് 60 കഴിഞ്ഞ വിദേശികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള ഫീസ് 100 ദിനാർ ആയി ഉയർത്താൻ സാധ്യത. കൂടാതെ വാർഷിക ഫീസ് ഉയർത്തുന്ന കാര്യവും പരിഗണനയിലുണ്ട്. ദേശീയ തൊഴില് വിഭാഗം ഡയറക്ടര്മാരാണ് ഇതു സംബന്ധിച്ച നിര്‌ദേശം പബ്ലിക് അഥോറിറ്റി ഫോര് പവറിന് കൈമാറി. നിലവിലുള്ള ഫീസ് കുത്തനെ വർധിപ്പിക്കുന്നതോടെ 60 വയസ്സ് കഴിഞ്ഞവർക്ക് വർക്ക് പെർമിറ്റ് പുതുക്കുന്നത് പ്രയാസകരമാകും..
ഇതോടെ നിരവധി വിദേശികൾ മടങ്ങി പോകാനിടയാകുമെന്നാണ് കണക്.കൂട്ടുന്നത്. എന്നാൽ ഇത്തരത്തിൽ 60 കഴിഞ്ഞവർക്ക് കുടുംബ വിസയിലേക്ക് മാറ്റുന്നതിനും സ്വന്തമായി വിസ സ്പോൺസർ ചെയ്യുന്നതിനും നിബന്ധനകളോടെ അനുവദിക്കുന്നതിനുമാണ് തൊഴിൽ വിഭാഗം നിർദേശിക്കുന്നത്.60 വയസ്സ് കഴിഞ്ഞ വിദേശ തൊഴിലാളികളെ ഒഴിവാക്കുന്നതിനാണ് വിവിധ തലങ്ങളിൽ നിന്നുള്ള നിർദ്ദേശം.
Next Story