- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേബർ ഡിപ്പാർട്ട്മെന്റുകൾ വർക്ക് പെർമിറ്റുകൾ നൽകുന്നത് തുടരും; തെരഞ്ഞെടുപ്പ് നടപടികൾ ഇവയെ ബാധിക്കില്ലെന്ന് വ്യക്തമാക്കി മാൻപവർ മന്ത്രാലയം
കുവൈറ്റ് സിറ്റി: നിലവിലുള്ള നിയമം അനുസരിച്ച് വിവിധ കമ്പനികൾക്ക് വർക്ക് പെർമിറ്റുകൾ നൽകുന്ന നടപടി ലേബർ ഡിപ്പാർട്ട്‌മെന്റ് തുടരുമെന്ന് പബ്ലിക് അഥോറിറ്റി ഫോർ മാൻപവർ ആൻഡ് ഡയറക്ടർ ഓഫ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വെളിപ്പെടുത്തി. പാർലമെന്റ് തെരഞ്ഞെടുത്ത് ആസന്നമായ സ്ഥിതിക്ക് വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തി വച്ചിരിക്കുകയാണെന്ന് വാർത്തകൾ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിനു വിശദീകരണവുമായി വക്താവ് രംഗത്തെത്തിയത്. തെരഞ്ഞെടുത്ത് നടപടികൾ ഇവയെ ബാധിക്കില്ലെന്നും വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തിവയ്ക്കില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വർക്ക് പെർമിറ്റുകൾ നൽകുന്നത്. മിനിസ്റ്റീരിയൽ ഡിസിഷൻ നമ്പർ 747 അനുസരിച്ചു തന്നെയാണ് വർക്ക് പെർമിറ്റുകൾ കമ്പനികൾക്ക് അനുവദിക്കുന്നത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ യാതൊരു വിധത്തിലും ബാധകമല്ലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.
കുവൈറ്റ് സിറ്റി: നിലവിലുള്ള നിയമം അനുസരിച്ച് വിവിധ കമ്പനികൾക്ക് വർക്ക് പെർമിറ്റുകൾ നൽകുന്ന നടപടി ലേബർ ഡിപ്പാർട്ട്‌മെന്റ് തുടരുമെന്ന് പബ്ലിക് അഥോറിറ്റി ഫോർ മാൻപവർ ആൻഡ് ഡയറക്ടർ ഓഫ് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വെളിപ്പെടുത്തി. പാർലമെന്റ് തെരഞ്ഞെടുത്ത് ആസന്നമായ സ്ഥിതിക്ക് വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തി വച്ചിരിക്കുകയാണെന്ന് വാർത്തകൾ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇതിനു വിശദീകരണവുമായി വക്താവ് രംഗത്തെത്തിയത്.
തെരഞ്ഞെടുത്ത് നടപടികൾ ഇവയെ ബാധിക്കില്ലെന്നും വർക്ക് പെർമിറ്റുകൾ നൽകുന്നത് നിർത്തിവയ്ക്കില്ലെന്നും വക്താവ് ചൂണ്ടിക്കാട്ടി. നേരത്തെ തന്നെ നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വർക്ക് പെർമിറ്റുകൾ നൽകുന്നത്. മിനിസ്റ്റീരിയൽ ഡിസിഷൻ നമ്പർ 747 അനുസരിച്ചു തന്നെയാണ് വർക്ക് പെർമിറ്റുകൾ കമ്പനികൾക്ക് അനുവദിക്കുന്നത്. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് ചട്ടങ്ങൾ യാതൊരു വിധത്തിലും ബാധകമല്ലെന്നും വെളിപ്പെടുത്തിയിട്ടുണ്ട്.